

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമനിലയിൽ അടിതെറ്റി വമ്പന്മാർ. മാഞ്ചസ്റ്റർ സിറ്റി സണ്ടർലാൻഡിനോട് ഗോൾ രഹിത സമനില വഴങ്ങി. ലിവർപൂൾ ലീഡ്സിനോടും ഗോൾ രഹിത സമനില വഴങ്ങി.
ഓരോ പോയിന്റ് വീതം ലഭിച്ചെങ്കിലും ഇരു ടീമുകൾക്കും പോയിന്റ് ടേബിളിൽ ഇത് തിരിച്ചടിയായി. നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 13 ജയം, രണ്ട് സമനില, നാല് തോൽവി എന്നിങ്ങനെ 41 പോയിന്റുള്ള സിറ്റി ടേബിളിൽ രണ്ടാമതാണ്. 45 പോയിന്റുമായി ഒന്നാമതുള്ള ആഴ്‌സണലിനോടുള്ള വ്യത്യാസം നാല് പോയിന്റായി ഉയർന്നു.
19 മത്സരങ്ങളിൽ നിന്ന് 10 ജയം, മൂന്ന് സമനില, ആറ് തോൽവി എന്നിങ്ങനെയുള്ള ലിവർപൂൾ 33 പോയിന്റുമായി നാലാം സ്ഥാനത്താണ്.
Content highlights: English premier League ; Upset for manchester city liverpool , draw