ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയ നടത്തി

ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റോബർട്ടോ കാർലോസിന് ഹൃദയാഘാതം.

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയ നടത്തി
dot image

ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റോബർട്ടോ കാർലോസിന് ഹൃദയാഘാതം. കാർലോസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തതായി റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബ്രസീലിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മെഡിക്കൽ സെന്ററിൽ നടത്തിയ പതിവ് വൈദ്യപരിശോധനയ്ക്കിടെയാണ് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ അംബാസഡർ കൂടിയായ റോബർട്ടോ കാർലോസിന് ഹൃദയസംബന്ധമായ പ്രശ്നം കണ്ടെത്തുന്നത്.

പരിശോധനയ്ക്കിടെ 52-കാരനായ താരത്തിന്റെ കാലിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ഡോക്ടർമാർ ഫുൾ ബോഡി എംആർഐ എടുക്കുകയായിരുന്നു. ഇതിൽ അദ്ദേഹത്തിന്റെ ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി.

ഉടൻ തന്നെ താരത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയക്കു ശേഷം കാർലോസ് സുഖമായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതിനിധിയെ ഉദ്ധരിച്ച് എഎസ് റിപ്പോർട്ട് ചെയ്തു.

ബ്രസീലിയൻ ദേശീയ ടീമിനായി 127 മത്സരങ്ങൾ കളിച്ചിട്ടുള്ള കാർലോസ് 11 ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രീ കിക്കുകൾ എടുക്കാനുള്ള മികവും ഷോട്ടുകളുടെ കരുത്തുമാണ് താരത്തെ വ്യത്യസ്തനാക്കിയിരുന്നത്. റയൽ മാഡ്രിഡിനായി ഉൾപ്പെടെ ക്ലബ്ബ് കരിയറിൽ 584 മത്സരങ്ങൾ കളിച്ച കാർലോസ് 71 ഗോളുകളും നേടിയിട്ടുണ്ട്.

2012 ഓഗസ്റ്റിൽ, 39-ാം വയസിലാണ് അദ്ദേഹം ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കുന്നത്. 2015-ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പതിപ്പിൽ ഡൽഹി ഡൈനാമോസിന്റെ കളിക്കാരനും മാനേജറുമായിരുന്നു.

Content highlights: Brazil legend Roberto Carlos undergoes immediate surgery after heart problem

dot image
To advertise here,contact us
dot image