രാജ്യത്ത് ജീവിതം ദുസ്സഹം; ഇറാനിൽ സർക്കാരിനെതിരെ ജനം തെരുവിൽ; സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മരണം 7 ആയി

ഇറാനിലെ ഏറ്റവും പ്രശസ്തമായ മൊബൈൽ ഫോൺ ബസാറിൽ നിന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്

രാജ്യത്ത് ജീവിതം ദുസ്സഹം; ഇറാനിൽ സർക്കാരിനെതിരെ ജനം തെരുവിൽ; സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മരണം 7 ആയി
dot image

ടെഹ്‌റാൻ: ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാസേന വ്യാപകമായി ശ്രമിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.

ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ച, വിലക്കയറ്റം എന്നിവയാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഡിസംബർ 28നാണ് പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇറാൻ കറൻസിയുടെ മൂല്യം ഗണ്യമായി കുറയുകയാണ്. ഇത് ഇറക്കുമതി ചിലവുകൾ വർധിപ്പിക്കുകയും പിന്നാലെ പണപ്പെരുപ്പം വർധിക്കുകയുമായിരുന്നു. നിലവിൽ 40 ശതമാനത്തിന് മേലെയാണ് ഇറാനിലെ പണപ്പെരുപ്പം. ആണവ പദ്ധതിക്കെതിരായ അമേരിക്കൻ ഉപരോധവും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും പ്രാദേശിക സംഘർഷങ്ങളുമെല്ലാം ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

ഇറാനിലെ ഏറ്റവും പ്രശസ്തമായ മൊബൈൽ ഫോൺ ബസാറിൽ നിന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. വ്യാപാരികളാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. വിദ്യാർത്ഥികൾ പിന്തുണച്ചതോടെ പ്രതിഷേധം രാജ്യമാകെ വ്യാപിക്കുകയായിരുന്നു.

ഇറാനിലെ തെക്കൻ നഗരമായ ഫസയിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. പ്രവിശ്യ ഗവർണറുടെ ഓഫീസ് കഴിഞ്ഞ ദിവസം അക്രമിക്കപ്പെട്ടിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെ ഇറാൻ സെൻട്രൽ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫാർസിൻ രാജിവെച്ചിരുന്നു. പടിഞ്ഞാറൻ ഇറാനിലെ ലോർഡെഗൻ, കുഹ്ദാഷ്, മധ്യ ഇറാനിയൻ പ്രവിശ്യയായ ഹെൻഗാവ് എന്നിവിടങ്ങളിലെല്ലാം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധങ്ങൾ ശക്തമായതോടെ സർക്കാർ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.

പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സർക്കാർ അറിയിച്ചിരുന്നു. ട്രേഡ് യൂണിയൻ പ്രതിനിധികളുമായും വ്യാപാരികളുമായും നേരിട്ട് ചർച്ച നടത്തുമെന്നാണ് സർക്കാർ വക്താവ് ഫാത്തിമ മൊഹജെറാനി പറഞ്ഞത്.

Content Highlights: Iran Protests 2025-26: around seven people lost lifes, protests enraging

dot image
To advertise here,contact us
dot image