'അടുത്ത CSK ഓപ്പണർ ഞാനാടാ!'; തന്റെ സിക്സർ ഷോട്ട് ഷെയർ ചെയ്ത സഞ്ജുവിന് ബേസിലിന്റെ മറുപടി

ഇരുവരും ഒന്നിച്ചുള്ള ഒരുപാട് വീഡിയോകൾ ആരാധകരിൽ ചിരി പടർത്തിയിട്ടുണ്ട്

'അടുത്ത CSK ഓപ്പണർ ഞാനാടാ!'; തന്റെ സിക്സർ ഷോട്ട് ഷെയർ ചെയ്ത സഞ്ജുവിന് ബേസിലിന്റെ മറുപടി
dot image

പരസ്പരം അടുത്ത സുഹൃത്തുക്കളാണ് സിനിമാ താരമായ ബേസിൽ ജോസഫും ക്രിക്കറ്റ് താരം സഞ്ജു സാംസണും. ഇരുവരും ഒന്നിച്ചുള്ള ഒരുപാട് വീഡിയോകൾ ആരാധകരിൽ ചിരി പടർത്തിയിട്ടുണ്ട്. സൂപ്പർ ലീഗ് കേരളയുടെ പ്രൊമോഷൻ വീഡിയോയിലും സഞ്ജുവിന്റെ സി എസ് കെ എൻട്രി വീഡിയോകളിലെല്ലാം ഇരുവരും ഒരുമിച്ച് കാണപ്പെട്ടിരുന്നു.

ഇപ്പോഴിതാ മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്രിക്കറ്റ് മൈതാനത്തുള്ള വീഡിയോയിൽ ബോളറെ ബേസിൽ ലെഗ് സൈഡിലേക്ക് സിക്സർ പറത്തുന്ന ദൃശ്യമാണുള്ളത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവവെച്ചത് മറ്റാരുമല്ല, സഞ്ജു സാംസൺ തന്നെ.

സഞ്ജു സാംസൺ പങ്കുവെച്ച ആ വീഡിയോ മെൻഷൻ ചെയ്ത് ബേസിൽ കുറിച്ച അടിക്കുറിപ്പും ചിരിപടർത്തി. ചെന്നൈ സൂപ്പർ കിങ്‌സിന്റെ അടുത്ത ഓപ്പണർ വരുന്നുവെന്നാണ് തമാശരൂപേണ ബേസിൽ സ്വയം പുകഴ്ത്തി പറഞ്ഞത്. ഈ ഐ പി എല്ലിന് മുമ്പാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയത്.

Content highlights: sanju samson and basil joseph viral vedio and comments in cricket

dot image
To advertise here,contact us
dot image