'ഡിബുവിന് ഇപ്പോ ഡാന്‍സൊന്നും ഇല്ലേ?'; പരാജയത്തിന് പിന്നാലെ ആഴ്സണല്‍ ആരാധകരുടെ പരിഹാസം, പൊട്ടിത്തെറിച്ച് താരം

തുടര്‍ച്ചയായ 11 മത്സരങ്ങള്‍ വിജയിച്ച വില്ലയ്ക്ക് നാണംകെട്ട തോല്‍വിയാണ് എതിരാളികളുടെ തട്ടകത്തില്‍ ഏറ്റുവാങ്ങേണ്ടിവന്നത്

'ഡിബുവിന് ഇപ്പോ ഡാന്‍സൊന്നും ഇല്ലേ?'; പരാജയത്തിന് പിന്നാലെ ആഴ്സണല്‍ ആരാധകരുടെ പരിഹാസം, പൊട്ടിത്തെറിച്ച് താരം
dot image

ആഴ്‌സണലിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ആരാധകരുമായി കൊമ്പുകോര്‍ത്ത് ആസ്റ്റണ്‍ വില്ലയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വില്ല അടിയറവ് പറഞ്ഞത്. തുടര്‍ച്ചയായ 11 മത്സരങ്ങള്‍ വിജയിച്ച വില്ലയ്ക്ക് നാണംകെട്ട തോല്‍വിയാണ് എതിരാളികളുടെ തട്ടകത്തില്‍ ഏറ്റുവാങ്ങേണ്ടിവന്നത്.

അപ്രതീക്ഷിതമായ തോല്‍വിയുടെ നിരാശ ആസ്റ്റണ്‍ വില്ല താരങ്ങളുടെ മുഖത്ത് പ്രകടമായിരുന്നു. ഇതിനിടെയാണ് മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടെയാണ് അര്‍ജന്റൈന്‍ താരം കൂടിയായ എമിയെ ആരാധകര്‍ പരിഹസിച്ചത്. ടണലിലൂടെ നടന്നുപോകുകയായിരുന്ന 'ഡിബു'വിനെ ആരാധകര്‍ 'നിങ്ങള്‍ ഇപ്പോള്‍ ഡാന്‍സ് കളിക്കുന്നില്ലേ?' എന്നുചോദിച്ചാണ് പരിഹസിക്കുന്നത്.

പ്രകോപിതനായെങ്കിലും ആദ്യം എമിലിയാനോ ചിരിയില്‍ ഒതുക്കുന്നുണ്ടെങ്കിലും പിന്നീട് തിരിച്ചെത്തി ആരാധകരോട് തിരിച്ചുപറയുന്നുമുണ്ട്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്നവര്‍ ഏറെ പാടുപ്പെട്ടാണ് മാര്‍ട്ടിനെസിനെ പിന്തിരിപ്പിച്ചത്.

Content Highlights: Emiliano Martinez Furious At Arsenal Fans After Aston Villa's Heavy Defeat In Premier League

dot image
To advertise here,contact us
dot image