ചാമ്പ്യന്‍സ് ലീഗിലും രക്ഷയില്ല; ബെര്‍ണബ്യൂവില്‍ റയലിനെ മുട്ടുകുത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് റയല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങിയത്

ചാമ്പ്യന്‍സ് ലീഗിലും രക്ഷയില്ല; ബെര്‍ണബ്യൂവില്‍ റയലിനെ മുട്ടുകുത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
dot image

സ്പാനിഷ് ലീഗിലെ തിരിച്ചടികള്‍ക്ക് പിന്നാലെ യുവേഫ ചാമ്പ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിന് തോല്‍വി. വമ്പന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടാണ് റയല്‍ മാഡ്രിഡ് അടിയറവ് പറഞ്ഞത്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി വിജയം സ്വന്തമാക്കിയത്.

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് റയല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങിയത്. മത്സരത്തില്‍ റോഡ്രിഗോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ നിക്കോ ഒറീലിയിലൂടെ സമനില പിടിച്ച സിറ്റി എര്‍ലിങ് ഹാലണ്ടിന്റെ പെനാല്‍റ്റി ഗോളില്‍ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്.

Content Highlights: Champions League: Erling Haaland seals Manchester City win at Real Madrid

dot image
To advertise here,contact us
dot image