

മേജര്‍ ലീഗ് സോക്കറില്‍ സൂപ്പർ താരം ലയണൽ മെസിയുടെ ഇന്റര്‍ മയാമി പ്ലേ ഓഫില്‍. എംഎൽഎസ് കപ്പ് പ്ലേഓഫ്‌സിന്റെ ആദ്യ റൗണ്ട് ടൈബ്രേക്കറിൽ നാഷ്‌വില്ലെ എസ്‌സിയെ വീഴ്ത്തിയാണ് മയാമി പ്ലേ ഓഫിലേക്ക് ടിക്കറ്റെടുത്തത്. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് മയാമിയുടെ വിജയം.
സൂപ്പർ താരം ലയണൽ മെസിയുടെ മിന്നും പ്രകടനമാണ് മയാമിയെ വിജയത്തിലേക്ക് നയിച്ചത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി മെസി കളംനിറഞ്ഞുകളിച്ചു. ഇതോടെ കരിയറിൽ 400 അസിസ്റ്റുകളെന്ന റെക്കോർഡും മെസി സ്വന്തം പേരിലെഴുതിച്ചേർത്തു. മെസിയെ കൂടാതെ ടാഡിയോ അല്ലെന്‍ഡയും മയാമിക്ക് വേണ്ടി ഇരട്ടഗോളുകൾ നേടി.
Content Highlights: Lionel Messi masterclass powers Inter Miami beat Nashville in MLS Cup Playoffs