മൂന്നടിച്ച് ചെല്‍സി; പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെതിരെ മിന്നും വിജയം

സൂപ്പര്‍ താരം ഗര്‍നാചോ രണ്ട് അസിസ്റ്റുമായി തിളങ്ങി

മൂന്നടിച്ച് ചെല്‍സി; പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെതിരെ മിന്നും വിജയം
dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ചെല്‍സി. വോള്‍വ്‌സിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി വിജയം സ്വന്തമാക്കിയത്. മാലോ ഗസ്‌റ്റോ, ജാവോ പെഡ്രോ, പെഡ്രോ നെറ്റോ എന്നിവര്‍ നീലപ്പടയ്ക്ക് വേണ്ടി വലകുലുക്കി. സൂപ്പര്‍ താരം അലെജാന്‍ഡ്രോ ഗര്‍നാചോ രണ്ട് അസിസ്റ്റുമായി തിളങ്ങി.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നീലപ്പട ലീഡെടുത്തു. 51-ാം മിനിറ്റില്‍ ഗര്‍നാചോയുടെ അസിസ്റ്റില്‍ മാലോ ഗസ്‌റ്റോ വോള്‍വ്‌സിന്റെ വലകുലുക്കി. പിന്നാലെ 64-ാം മിനിറ്റില്‍ ജാവോ പെഡ്രോയും അക്കൗണ്ട് തുറന്നു.

73-ാം മിനിറ്റില്‍ പെഡ്രോ നെറ്റോ ചെല്‍സിയുടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. ഗര്‍നാചോയാണ് ഈ ഗോളിനും വഴിയൊരുക്കിയത്. ഇതോടെ ചെല്‍സി വിജയമുറപ്പിച്ചു.

Content Highlights: Premier League 2025-26: Chelsea beats Wolves

dot image
To advertise here,contact us
dot image