

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെയും ഇന്നുമായി പവന് 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്.
ഒരു സമയത്ത് ഒരുലക്ഷത്തിലേക്കെത്തുമെന്ന് തോന്നിച്ച സ്വര്‍ണവില കുറച്ചു ദിവസമായി 89,000ത്തിനും 90,000ത്തിനു ഇടയില്‍ നില്‍ക്കുകയാണ്.
2025ല്‍ ഇന്ത്യയുടെ സ്വര്‍ണ ഡിമാന്‍ഡ് 600 മുതല്‍ 700 ടണ്‍ വരെയാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യം റെക്കോര്‍ഡ് കണക്കായ 1,313 ടണ്ണിലെത്തിയിട്ടുണ്ട്.
ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍, വ്യാപാര സംഘര്‍ഷങ്ങള്‍, ഡോളര്‍ കരുതല്‍ ശേഖരം സ്വര്‍ണ്ണമാക്കി മാറ്റുന്നത് തുടങ്ങിയവ വരും മാസങ്ങളില്‍ വിലയുടെയും ഡിമാന്‍ഡിന്റെയും ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Gold price today