

പാലക്കാട്: തീവണ്ടിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. പാലക്കാട് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ലിന്‍സിക്കാണ് പരിക്കേറ്റത്. വൈകുന്നേരം നാലരയോടെ പാലരുവി എക്‌സ്പ്രസില്‍ നിന്നാണ് ലിന്‍സി വീണത്. ബാഗുകളുമായി ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ വണ്ടിയില്‍ കയറിയിരുന്നു. തിരുവനന്തപുരത്തേക്ക് പോകാന്‍ എത്തിയതായിരുന്നു ലിന്‍സി. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: A passenger was seriously injured after falling while trying to run into a train at Ottapalam.