11000 ചിലന്തികൾ, കൂട്ടത്തിൽ ബദ്ധശത്രുക്കളും; ലോകത്തെ ഏറ്റവും വലിയ ചിലന്തിവല കണ്ടെത്തി, വീഡിയോ

ഗവേഷകര്‍ പങ്കുവെച്ച വമ്പന്‍ ചിലന്തിവലയുടെ വീഡിയോ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്

11000 ചിലന്തികൾ, കൂട്ടത്തിൽ ബദ്ധശത്രുക്കളും; ലോകത്തെ ഏറ്റവും വലിയ ചിലന്തിവല കണ്ടെത്തി, വീഡിയോ
dot image

ലോകത്തെ ഏറ്റവും വലിയ ചിലന്തിവല കണ്ടെത്തി ഗവേഷകർ. അൽബാനിയ-ഗ്രീസ് അതിർത്തിയിലുള്ള ഗുഹയിലാണ് വമ്പൻ ചിലന്തിവല കണ്ടെത്തിയത്. 100 സ്‌ക്വയർ മീറ്ററിനും മുകളിൽ (106 m2) ദൂരം നീണ്ടുപരന്ന് കിടക്കുകയാണ് ഈ ചിലന്തിവല.

ഈ ചിലന്തിവലയിൽ രണ്ട് തരത്തിലുള്ള ചിലന്തികളാണ് പ്രധാനമായും ഉള്ളതെന്ന് ഗവേഷകർ കണ്ടെത്തി. വീടുകളിൽ കാണുന്ന തരത്തിലുള്ള 69000 ചിലന്തികളും 42000 കുഞ്ഞൻ ചിലന്തികളുമാണ് ഇവിടെയുള്ളത്.

പൊതുവെ ശത്രുക്കളെന്ന് കരുതപ്പെടുന്ന ഈ രണ്ട് വിഭാഗങ്ങളും എങ്ങനെയാണ് ഇത്രയും വലിയ വല ഒന്നിച്ച് രൂപപ്പെടുത്തുകയും അവയിൽ കഴിയുകയും ചെയ്യുന്നത് എന്നത് അത്ഭുതപ്പെടുത്തിയെന്ന് ഗവേഷകർ പറയുന്നു.

സൾഫർ നിറഞ്ഞ ഗുഹയിൽ ഇത്രയും ചിലന്തികൾ എങ്ങനെയാണ് ജീവിച്ചത് എന്നായിരുന്നു അടുത്ത കൗതുകം. ആവശ്യത്തിന് സൂര്യപ്രകാശമെത്താത്ത ഗുഹയിൽ വിഷാംശം നിറഞ്ഞ ഹൈഡ്രജൻ സൾഫർ വാതകവും നിറഞ്ഞുനിൽക്കുന്നുണ്ട്. സൾഫറിൽ കാണപ്പെടുന്ന വ്യത്യസ്ത പദാർത്ഥങ്ങൾ ഭക്ഷിക്കുന്ന കുഞ്ഞൻ പ്രാണികളെയാണ് ചിലന്തികൾ ആഹാരമാക്കിയിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇവ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തിവരികയാണ്.

ചിലന്തിവലയുടെ ദൃശ്യങ്ങൾ ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്. വാക്കുകൾക്കൊണ്ട് വർണിക്കാനാകാത്ത അനുഭവമാണ് ഈ ചിലന്തിവല കണ്ടപ്പോൾ തോന്നിയതെന്നാണ് ഗവേഷകർ പറയുന്നത്. ഇവർ പങ്കുവെച്ച വീഡിയോ നിരവധി പേരുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. വീഡിയോക്ക് താഴെ അത്ഭുതം രേഖപ്പെടുത്തി പലരും കമന്റ് ചെയ്യുന്നുണ്ട്.

Content Highlights: Largest spiderweb is found, video goes viral

dot image
To advertise here,contact us
dot image