

വർഷങ്ങൾക്ക് മുൻപേ തന്റെ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട നടനാണ് അജിത് കുമാർ. അമിത താരാരാധനയെപ്പറ്റി പലപ്പോഴും താരം വാചാലനായിട്ടുണ്ട്. അമിതാരാധന മൂലം പലപ്പോഴും പൊതു ഇടങ്ങളില്‍ വച്ച് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അജിത് പറയുന്നു. ഒരിക്കല്‍ ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം കാറില്‍ കയറിയപ്പോള്‍ താന്‍ കാണുന്നത് തന്റെ കൈ രക്തത്തില്‍ കുളിച്ചിരിക്കുന്നതാണ്. ആരാധകരിലാരോ വിരലുകള്‍ക്കിടയില്‍ ബ്ലെയ്ഡ് വച്ചായിരുന്നു തനിക്ക് കൈ തന്നതെന്നാണ് അജിത് പറയുന്നത്.
'വര്‍ഷങ്ങള്‍ക്ക് മുമ്പൊരു സംഭവമുണ്ടായി. ഔട്ട്‌ഡോര്‍ ഷൂട്ടിനിടെയാണ്. താമസിച്ചിരുന്ന ഹോട്ടലിന് മുമ്പില്‍ ആരാധകര്‍ എന്നുമെത്തും. ഒടുവില്‍ ഹോട്ടലിലെ ആളുകള്‍ എന്നോട് അല്‍പ്പനേരം ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഞാന്‍ സമ്മതിച്ചു. ആരാധര്‍ക്ക് കൈ കൊടുക്കുന്നതിനിടെ കൂട്ടത്തില്‍ ഒരു 19 വയസ് തോന്നിക്കുന്ന പയ്യന്‍ തന്റെ വിരലുകള്‍ക്കിടയില്‍ ബ്ലെയ്ഡ് വച്ചിരിക്കുന്നത് കണ്ടു. ഉടനെ തന്നെ അവനെ എന്റെ സ്റ്റാഫ് പിടി കൂടി പറഞ്ഞയച്ചു', അജിത്തിന്റെ വാക്കുകൾ.
ആരാധനയുടെ പേരിലുള്ള ഭ്രാന്ത് നിയന്ത്രിക്കണമെന്നും അജിത് പറഞ്ഞു. 'ഞങ്ങള്‍ക്ക് ഇന്ന് നല്ലൊരു ജീവിതമുള്ളത് ആരാധകര്‍ കാരണമാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകളെല്ലാം ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇത് പരിശോധിക്കപ്പെടണം. ഒരുപാട് കാശ് മുടക്കിയാണ് തിയേറ്റര്‍ ഉടമകള്‍ തിയേറ്ററുകള്‍ നന്നാക്കുന്നത്. ആഘോഷത്തിന്റെ പേരില്‍ പടക്കം പൊട്ടിക്കുകയും സ്‌ക്രീന്‍ വലിച്ച് കീറുകയും ചെയ്യുന്നതൊക്കെ നിര്‍ത്തണം', അജിത്തിന്റെ വാക്കുകൾ.
അതേസമയം, ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.
Content Highlights: Ajith shares an experience about fan encounter