
യുഎഇയിൽ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ നിരോധിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. ഒരു വായ്പയുടെ മൊത്തം പലിശത്തുക യഥാർത്ഥ വായ്പാ തുകയിൽ കവിയാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഏഴ് ലക്ഷം ദിർഹം വായ്പയെടുത്ത കേസിൽ, 15.53 ലക്ഷം ദിർഹം അടയ്ക്കാൻ ഉത്തരവിട്ട അപ്പീൽകോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
അക്കൗണ്ട് മരവിപ്പിച്ചതിന് ശേഷമുള്ള കാലയളവിൽ സാധാരണ പലിശ മാത്രമേ ബാധകമാക്കാൻ പാടുള്ളുവെന്നും വിധിയിൽ പറയുന്നു. പലിശയിനത്തിൽ മാത്രം 8.6 ലക്ഷത്തിലേറെ ദിർഹം ആവശ്യപ്പെട്ട ബാങ്കിന്റെ നടപടി നീതിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കാലതാമസത്തിനുള്ള പലിശയും മൊത്തം വായ്പയെക്കാൾ കവിയരുത് എന്ന വ്യവസ്ഥയും ഈ വിധിയിലൂടെ നിലവിൽ വന്നു.
Content Highlights: Supreme Court's landmark ruling banks compound interest on bank loans in the UAE