പിള്ളേരും പൊളിയാ!!; അണ്ടർ 20 ലോകകപ്പിൽ കൊളംബിയയെ തകർത്ത് അർജന്‍റീന ഫൈനലിൽ

ഫിഫ അണ്ടർ 20 ഫുട്‌ബാൾ ലോകകപ്പ്‌ സെമി ഫൈനലിൽ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ച് അർജന്റീന ഫൈനലിൽ.

പിള്ളേരും പൊളിയാ!!; അണ്ടർ 20 ലോകകപ്പിൽ കൊളംബിയയെ തകർത്ത് അർജന്‍റീന ഫൈനലിൽ
dot image

ഫിഫ അണ്ടർ 20 ഫുട്‌ബാൾ ലോകകപ്പ്‌ സെമി ഫൈനലിൽ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ച് അർജന്റീന ഫൈനലിൽ. അപരാജിതരായി സെമി ഫൈനലിലെത്തിയ അർജന്റീനക്കെതിരെ ശക്തമായ പ്രകടനമാണ് കൊളംബിയ കാഴ്ചവെച്ചത്.

പന്ത് പിടിച്ചുനിർത്താനായെങ്കിലും സ്കോർ ചെയ്യാനാവാത്തത് തിരിച്ചടിയായി. എന്നാൽ കിട്ടിയ അവസരം മുതലാക്കിയാണ് അർജന്റീന മുന്നേറിയത്. പകരക്കാരനായി ഇറങ്ങിയ മത്തിയോ സവിയറ്റ്റി 72-ാം മിനിറ്റിലാണ് ടീമിന്റെ വിജയ​ഗോൾ നേടിയത്.

Also Read:

ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കയെയാണ് അർജന്റീന നേരിടേണ്ടി വരിക. യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ 5-4ന് വീഴ്ത്തിയാണ് മൊറോക്കോ ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

ആറു തവണ ചാമ്പ്യന്മാരായ അർജന്റീന 2007ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. 2009ൽ ഘാനയ്ക്ക് ശേഷം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോയും മാറി. തിങ്കളാഴ്ച പുർച്ചെയാണ് ഫൈനൽ.

Content Highlights:Argentina clinch spot in FIFA U-20 World Cup 2025 final

dot image
To advertise here,contact us
dot image