
2027 എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ സ്‌ക്വാഡിനെയാണ് കോച്ച് ഖാലിദ് ജാമില്‍ പ്രഖ്യാപിച്ചത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മറ്റൊരു മലയാളി താരം മുഹമ്മദ് ഉവൈസും ടീമിൽ സ്ഥാനം പിടിച്ചു. ക്യാപ്റ്റൻ സുനിൽ ഛേത്രിയും ടീമിലുണ്ട്.
ഫൈനല്‍ റൗണ്ട് യോഗ്യതാ മത്സരങ്ങളാണ് നടക്കുന്നത്. ഗ്രൂപ്പ് സിയില്‍ ആതിഥേയരായ സിങ്കപ്പൂരിനെതിരേയാണ് മത്സരം. ഒക്ടോബര്‍ ഒമ്പതിനാണ് ഇന്ത്യ- സിങ്കപ്പൂർ മത്സരം. നിലവില്‍ ഇന്ത്യ ഗ്രൂപ്പ് സിയില്‍ അവസാന സ്ഥാനത്താണ്. സിങ്കപൂര്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. സൗദി അറേബ്യയാണ് എഎഫ്‌സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍ക്കാണ് യോഗ്യത. ഇന്ത്യക്ക് ഗ്രൂപ്പില്‍ ശേഷിക്കുന്നത് നാല് മത്സരങ്ങളാണ്.
ഇന്ത്യൻ സ്ക്വാഡ്;
ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, ഗുർമീത് സിംഗ്, ഗുർപ്രീത് സിംഗ് സന്ധു.
ഡിഫൻഡർമാർ: അൻവർ അലി, ഹ്മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പ്രംവീർ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ.
മിഡ്ഫീൽഡർമാർ: ബ്രാൻഡൻ ഫെർണാണ്ടസ്, ഡാനിഷ് ഫാറൂഖ് ഭട്ട്, ദീപക് ടാംഗ്രി, മക്കാർട്ടൺ ലൂയിസ് നിക്സൺ, മഹേഷ് സിംഗ് നൗറെം, നിഖിൽ പ്രഭു, സഹൽ അബ്ദുൾ സമദ്, ഉദാന്ത സിങ് കുമം.
ഫോർവേഡുകൾ: ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, ലിസ്റ്റൺ കൊളാക്കോ, റഹീം അലി, സുനിൽ ഛേത്രി, വിക്രം പർതാപ് സിംഗ്.
Content Highlights: Khalid Jamil names 23-man squad for India’s AFC Asian Cup Qualifier in Singapore