ഫ്രഞ്ച് പടയുടെ കോച്ചായി സിദാന്‍ എത്തുന്നു? അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് എംബാപ്പെയും തിയറി ഹെന്റിയും

2026 ഫിഫ ലോകകപ്പിന് പിന്നാലെ ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനം സിദാന്‍ ഏറ്റെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

ഫ്രഞ്ച് പടയുടെ കോച്ചായി സിദാന്‍ എത്തുന്നു? അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് എംബാപ്പെയും തിയറി ഹെന്റിയും
dot image

ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ഇതിഹാസതാരം സിനദിന്‍ സിദാന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ പിന്‍ഗാമിയായി അടുത്ത വര്‍ഷം സിദാന്‍ ഫ്രഞ്ച് പടയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുക്കാനാണ് സാധ്യത. റയല്‍ മാഡ്രിഡിന്‍റെ മുന്‍ കോച്ചായ സിദാന്‍ 2026 ഫിഫ ലോകകപ്പിന് പിന്നാലെ ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രാന്‍സിന്റെ പുതിയ കോച്ചായി സിദാന്‍ എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഫ്രഞ്ച് സൂപ്പര്‍ താരവും ലോകകപ്പ് ജേതാവുമായ കിലിയന്‍ എംബാപ്പെയുടെയും ഇതിഹാസതാരം തിയറി ഹെന്റിയുടെയും വാക്കുകളാണ് സിദാനെയും ഫ്രാന്‍സ് ടീമിനെയും വീണ്ടും ഫുട്‌ബോള്‍ സര്‍ക്കിളുകളിലെ ഹോട്ട് ടോപ്പിക്കാക്കിയത്.

ദെഷാംപ്സിന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന് ചോദിച്ചപ്പോള്‍, ആ സ്ഥാനത്ത് ആര്‍ക്കായിരിക്കണമെന്ന് ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നാണ് തിയറി ഹെന്റി അഭിപ്രായപ്പെട്ടത്. 'ആരാണ് പുതിയ പരിശീലകനെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ക്കറിയാം, എനിക്കും അറിയാം. ഞാന്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.' സിദാനെ പരാമര്‍ശിച്ചുകൊണ്ട് ഹെന്റി പറഞ്ഞു.

ഫ്രാന്‍സിന്റെ കോച്ചായി വരണ്ടയെന്ന് തീരുമാനിക്കാന്‍ സിദാനെ കൊണ്ട് മാത്രമാണ് കഴിയുകയെന്നാണ് എംബാപ്പെ അഭിപ്രായപ്പെട്ടത്. 'അത് സിദാന്‍ ആണ്. അദ്ദേഹത്തിന് മാത്രമേ വേണ്ട എന്ന് പറയാന്‍ കഴിയൂ,' എംബാപ്പെ എല്‍'ഇക്വിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു .

അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പോടെ ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും എന്ന് ദെഷാംസ് പ്രഖ്യാപിച്ചിരുന്നു. 2012ല്‍ ആണ് ദെഷാംസ് ഫ്രഞ്ച് ടീമിന്റെ പരിശീലകനായി വരുന്നത്. 2018ല്‍ ലോക കിരീടത്തിലേക്കും 2022ല്‍ കലാശപ്പോരിലേക്കും ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനായി.

Content Highlights: Zinedine Zidane set to take over France coaching: report

dot image
To advertise here,contact us
dot image