അഞ്ച് ഗോൾ, രണ്ട് അസിസ്റ്റ്! ഹാലിളകി ഹാളണ്ട്; നോർവെക്ക് 11 ഗോള്‍!

ലോകകപ്പ് യോഗ്യത റൗണ്ടിൽ മോൽഡോവക്കെതിരെ വമ്പൻ വിജയവുമായി നോർവെ

അഞ്ച് ഗോൾ, രണ്ട് അസിസ്റ്റ്! ഹാലിളകി ഹാളണ്ട്;  നോർവെക്ക് 11 ഗോള്‍!
dot image

അഞ്ച് ഗോൾ, രണ്ട് അസിസ്റ്റ്! ഹാലിളകി ഹാളണ്ട്

ലോകകപ്പ് യോഗ്യത റൗണ്ടിൽ മോൽഡോവക്കെതിരെ വമ്പൻ വിജയവുമായി നോർവെ. ഒന്നിനെതിരെ 11 ഗോൾ നേടിയാണ് ഹാളണ്ടും കൂട്ടരും വിജയിച്ചത്. ഇതോടെ യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് നോർവെ.

നോര്ഡവെ നേടചിയ 11 ഗോളിൽ 5 എണ്ണവും മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം എർലിങ് ഹാളണ്ടിന്റെ വകയായിരുന്നു. അഞ്ച് ഗോളും രണ്ട് ്അസിസ്റ്റുമായി ഹാളണ്ട് കളം നിറഞ്ഞു. ഈ അഞ്ചിൽ ഒരെണ്ണം പോലും പെനാൽട്ടിയിലൂടെയല്ല ഹാലണ്ട് നേടിയത്. 11, 36, 43, 52 ,83 എന്നീ മിനിറ്റുകളിലാണ് ഹാളണ്ട് ഗോളടിച്ചത്.

ആറാം മിനിറ്റിൽ ഫെലിക് ഹോൺ മെഹറെ നേടിയ ഗോളിനും 91ാം മിനിറ്റിൽ തെലോ ആസ്ഗാർഡ് നേടിയ ഗോളിനും അസിസ്റ്റ് നൽകാൻ ഹാളണ്ടിനായി. മാർട്ടിൻ ഒഡെഗാർഡ് ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. സബ്ബായി ഇറങ്ങിയ തെലോ ആസ്ഗാർഡ് നാല് ഗോൾ നേടി കളം നിറഞ്ഞു കളിച്ചു.

മത്സരത്തിൽ 34 ഷോട്ടുകളാണ് നോർവെ ഉതിർത്തത് ഇതിൽ 18 എണ്ണം ടാർഗറ്റിലെത്തുകയും ചെയ്തു. മറുവശത്ത് ഒരു ഷോട്ട് പോലും ടാർഗറ്റിലെത്തിക്കാൻ മോൽഡോവക്കായില്ല.

Content Highlights- Erling Haaland Scored five Gaols against moldova

dot image
To advertise here,contact us
dot image