
ഏകാന്തത ആഗോളതലത്തിൽ തന്നെ വലിയ ഉത്കണ്ഠകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യുഎസിൽ നിന്ന് കുടുംബ ബന്ധത്തെയും വിവാഹരീതികളെയുമെല്ലാം മാറ്റിമറിച്ച ഒരു യുവാവിന്റെ ജീവിതം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അതും വളരെ മോശം രീതിയിൽ. ഇയാളുടെ പേര് ട്രൽ എന്നാണ്. ഒരേ മേൽക്കൂരയ്ക്ക് താഴെ രണ്ട് ഭാര്യമാർക്കും തന്റെ ഒരേയൊരു കാമുകിക്കും മക്കൾക്കും ഒപ്പമാണ് താമസം. ഇതാണ് സമൂഹമാധ്യമത്തിന് ഇഷ്ടപ്പെടാഞ്ഞതും. സമൂഹത്തിൽ നിന്നും വലിയ രീതിയിലുള്ള വെറുപ്പ് നേരിടുന്ന ഇവർ തങ്ങളുടെ മക്കളെയും വളർത്തി സുഖമായാണ് ജീവിക്കുന്നത്. ട്രല്ലിനൊപ്പം ഭാര്യമാരായ എമിലി, ആലീ, കൈൽ എന്ന കാമുകിയും ഒപ്പം നാലു വയസുള്ള റീൻ, രണ്ട് മാസം മാത്രം പ്രായമുള്ള ചിക്കാഗോ, പതിനാറുകാരിയായ മകൾ ലിലി എന്നിവരാണ് ഉള്ളത്. കെയ്‌ലി ഇവരുടെ കുടുംബത്തിന്റെ ഭാഗമായിട്ട് കുറച്ച് കാലമേ ആകുന്നുള്ളു.
ട്രൂലിയെന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കുടുംബം തങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ തുറന്ന് പറഞ്ഞത്. നാലുപേരും പറയുന്ന ഒരു കാര്യം ഇതുവരെയും നാലു പേരും ഒരുമിച്ചാണ് ഉറങ്ങുന്നത് പോലുമെന്നാണ്. വീട്ടുജോലികളായാലും കുട്ടികളെ നോക്കുന്ന കാര്യമായാലും ഒരമ്മയ്ക്ക് റെസ്റ്റ് വേണ്ടി വരുമ്പോൾ അടുത്തയാൾ ഉത്തരവാദിത്തം ഏറ്റെടുക്കും. കെയ്‌ലിൻ വരുന്നതിന് മുമ്പ് രണ്ട് പേർ മാത്രമായിരുന്നപ്പോൾ ജോലികൾ ചെയ്യാൻ ഭാരമേറെയായിരുന്നു എന്നും സിംഗിളായ അമ്മമാർ എങ്ങനെയാകും ഇത്രയും കാര്യങ്ങൾ ചെയ്യുന്നതെന്ന് ആലോചിക്കുമ്പോൾ ആശ്ചര്യമാണെന്നും ട്രല്ലിന്റെ ആദ്യ ഭാര്യ എമിലി പറയുന്നു.
ആലീയും പറയുന്നത് ഇങ്ങനെ തന്നെ കെയ്‌ലി കൂടി വന്നപ്പോൾ സഹായിക്കാൻ മറ്റൊരാളു കൂടിയായെന്ന സന്തോഷമാണത്രേ. എന്നാൽ ഇങ്ങനൊരു കുടുംബത്തിലേക്ക് വരാൻ ആദ്യം ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും ഇപ്പോഴെല്ലാം നന്നായി പോകുന്നുവെന്നാണ് കെയ്‌ലി പറയുന്നത്. മൂന്നാമതൊരാളെ കൂടി കുടുംബത്തിന്റെ ഭാഗമാക്കുക എന്നത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നാണ് ട്രൽ പറയുന്നത്.
ട്രല്ലിന്‍റെ മൂത്തമകൾക്ക് ആദ്യം കെയ്‌ലിയെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി. സമൂഹം ഇത്തരം ബന്ധങ്ങൾ കുട്ടികൾക്ക് നല്ലതല്ലെന്ന് പറയുമ്പോഴും ഇങ്ങനെയുള്ള ബന്ധങ്ങൾ കുഞ്ഞുങ്ങൾ കൂടുതൽ സ്‌നേഹം ലഭിക്കാൻ ഇടയാക്കുമെന്നാണ് ട്രൽ പറയുന്നത്. എന്നാൽ സമൂഹമാധ്യം ഇത് അത്ര നല്ല ട്രെൻഡായല്ല കണകാക്കിയത്. മാത്രമല്ല തന്റെ ഈ തീരുമാനം മൂലം പല സുഹൃത്തുക്കളെയും നഷ്ടമായെന്നും ട്രൽ പറയുന്നു.
ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിതെന്നാണ് ഇവർക്കെതിരെ സോഷ്യൽ മീഡിയയുടെ പ്രതികരണം. ഒരു കാമുകിയെ തന്നെ നന്നായി നോക്കാൻ കഴിയുന്നില്ല, പിന്നെ എങ്ങനെ മൂന്ന് പേർ എന്നിങ്ങനെ ട്രല്ലിനെ വിമർശിച്ചും പരിഹസിച്ചുമുള്ള കമന്റുകളാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ വരുന്നവയിൽ ഏറെയും.
Content Highlights: US man have two wives and a girlfriend, family gets online hate