അനായാസം അഫ്ഗാനിസ്ഥാൻ; ഏഷ്യാ കപ്പ് ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിനെ തകർത്തു

ഈ വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ്ങിന് അഫ്ഗാൻ ബൗളർമാർക്കുമുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല

അനായാസം അഫ്ഗാനിസ്ഥാൻ; ഏഷ്യാ കപ്പ് ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിനെ തകർത്തു
dot image

ഏഷ്യാ കപ്പ് 2025-ലെ ഗ്രൂപ്പ് ബിയിൽ ആദ്യ മത്സരത്തിൽ ഹോങ്കോങ്ങിനെ 94 റൺസിന് തകർത്ത് അഫ്ഗാനിസ്ഥാൻ. .സ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സെദിഖുള്ള അറ്റൽ (52 പന്തിൽ 73*), അസ്മത്തുള്ള ഒമർസായ് (21 പന്തിൽ 53) എന്നിവരുടെ മികച്ച അർദ്ധസെഞ്ച്വറികളുടെ മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാൻ അഫിഗാനിസ്ഥാനായി.

ഈ വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ്ങിന് അഫ്ഗാൻ ബൗളർമാർക്കുമുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഗുൽബദിൻ നായിബും ഫസൽഹഖ് ഫാറൂഖിയും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചപ്പോൾ ഹോങ്കോങ്ങിന്റെ്‌റെ പോരാട്ടം 94ന് ഒമ്പത് എന്ന നിലയിൽ അവസാനിച്ചു.

ഗുൽബദിൻ നായിബ്, ഫസൽഹഖ് ഫറൂഖി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ നൂർ അഹ്‌മദ്, ഒമർസായി, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് നേടി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ യുഎഇയെ നേരിടും.

Content Highlights-Afghanistan Won first game against Honkong ins Asia cup

dot image
To advertise here,contact us
dot image