
ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ആതിഥേയരായ യുഎഇ. മുഹമദ് വസീം നായകനാകുന്ന 17 അംഗ ടീമിനെയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. ആര്യനാഷ് ശർമ, രാഹുൽ ചോപ്ര എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. സെപ്റ്റംബർ 10ന് ഇന്ത്യയ്ക്കെതിരെയാണ് യുഎഇയുടെ ആദ്യ മത്സരം.
ഏഷ്യാ കപ്പിൽ പാകിസ്താനും ഒമാനുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇയുടെ മറ്റ് എതിരാളികൾ. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം നടക്കുക.
ഏഷ്യാ കപ്പിനുള്ള യുഎഇ ടീം: മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, ആര്യാനഷ് ശർമ (വിക്കറ്റ് കീപ്പർ), ആസിഫ് ഖാൻ, ധ്രുവ് പരാഷർ, ഇതാൻ ഡിസൂസ, ഹൈദർ അലി, ഹർഷിദ് കൗശിക്, ജുനൈദ് സിദിഖ്, മത്തിയുള്ളാഹ് ഖാൻ, മുഹമ്മദ് ഫറൂഖ്, മുഹമ്മദ് ജാദുള്ളാഹ്, മുഹമ്മദ് സുഹൈബ്, രാഹുൽ ചോപ്ര (വിക്കറ്റ് കീപ്പർ), റോഷിദ് ഖാൻ, സിമ്രാൻജിത് സിങ്, സാഗിർ ഖാൻ.
Content Highligths: UAE announces squad for Asia Cup 2025