
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് നിലവിൽ ഏറ്റവും മികച്ച ഫുട്‌ബോൾ താരമെന്ന് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാൻഡ്.'ലാമിൻ യമാൽ, ഒസ്മാൻ ഡെംബലെ എന്നിവരെക്കാൾ മികച്ചതാണ് എംബാപ്പെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ ബാലൺ ഡി ഓറിനായി മത്സരിക്കുന്നതിൽ പ്രധാനികളാണ് ഒസ്മാൻ ഡെംബലയും യമാലും.
'എല്ലാവരും അവരുടെ മികച്ച ഫോമിലാണെങ്കിൽ എംബാപ്പെയായിരിക്കും ഏറ്റവും മികച്ചത്. ബാലൺ ഡി ഓർ മത്സരാർത്ഥികളായ ലാമിൻ യമാൽ, ഒസ്മാൻ ഡെംബലെ എന്നിവർ അവരുടെ മികച്ച ഫോമിലാണെങ്കിലും ഞാൻ എംബാപ്പെയുടെ പേരെ പറയുള്ളൂ. എംബാപ്പെയാണ് ഏറ്റവും മികച്ചവൻ.
കഴിഞ്ഞ സീസണിൽ 40 ഗോളുകളോളം അവൻ സ്വന്തമാക്കി. റയൽ ലാ-ലീഗ നേടിയിരുന്നെങ്കിൽ, അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ഇനിയും മുന്നോട്ട് പോയിരുന്നുവെങ്കിൽ അവന് ബാലൺ ഡി ഓർ ലഭിച്ചേനെ,' റിയോ പറഞ്ഞു.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിലെത്തിയ എംബാപ്പെ ടീമിന് വേണ്ടി 59 മത്സരത്തിൽ നിന്നും 50 ഗോൾ കോണ്ട്രുബ്യൂഷൻസ് നൽകിയിട്ടുണ്ട്.
Content Highlights- Rio Ferdinand claims Mbape is Best player