മെസ്സിക്കൊപ്പം എച്ചെവേരിയും മസ്താന്റുവോണോയും ടീമിൽ; യോഗ്യതാ മത്സരങ്ങൾക്കായുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന

മെസ്സിക്കൊപ്പം എച്ചെവേരിയും മസ്താന്റുവോണോയും ടീമിൽ; യോഗ്യതാ മത്സരങ്ങൾക്കായുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു
dot image

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. 2025 സെപ്റ്റംബറിൽ വെനസ്വേലയ്ക്കും ഇക്വഡോറിനുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിനെയാണ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചത്.

ലയണൽ മെസ്സിയെയും നിക്കോളാസ് ഒട്ടാമെൻഡിയെയും പോലുള്ള പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം യുവപ്രതിഭകളായ ക്ലോഡിയോ എചെവെറിയെയും ഫ്രാങ്കോ മസ്താന്റുവോണോയെയും ഉൾപ്പെടുത്തി.

സെപ്റ്റംബർ 4-ന് ബ്യൂണസ് അയേഴ്സിലെ മാസ് മോനുമെന്റൽ സ്റ്റേഡിയത്തിൽ വെനസ്വേലയെയും, സെപ്റ്റംബർ 9-ന് ഇക്വഡോറിൽ വെച്ച് അവരെയും നേരിടുന്നതോടെ 18 മത്സരങ്ങളുള്ള റൗണ്ട് റോബിൻ യോഗ്യതാ മത്സരങ്ങൾ അവസാനിക്കും.

ഈ മത്സരങ്ങൾക്ക് മുമ്പ് തന്നെ അർജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ടീം.

Also Read:

റയൽ മാഡ്രിഡിന്റെ ഫ്രാങ്കോ മസ്താന്റുവോണോ, ബയേൺ ലെവർകൂസന്റെ ക്ലോഡിയോ എചെവെറി എന്നിവർ ക്ലബ് തലത്തിൽ നടത്തിയ മികച്ച പ്രകടനങ്ങൾ പരിഗണിച്ചാണ് ടീമിലെത്തിയത്. പൽമെയ്റാസിന്റെ ഹോസെ മാനുവൽ ലോപ്പസ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കും.

അതേസമയം, അലജാന്ദ്രോ ഗർനാച്ചോ, എൻസോ ഫെർണാണ്ടസ് എന്നിവർ ടീമിലില്ല. എൻസോ ഫെർണാണ്ടസ് മുൻപ് ലഭിച്ച ചുവപ്പ് കാർഡിനെ തുടർന്ന് രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനാലാണ് ടീമിൽ നിന്ന് പുറത്തായത്.

Also Read:

ഗോൾകീപ്പർമാർ:എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), വാൾട്ടർ ബെനിറ്റസ് (ക്രിസ്റ്റൽ പാലസ്), ജെറോനിമോ റുല്ലി (മാർസെ)

ഡിഫൻഡർമാർ: ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടൻഹാം ഹോട്സ്പർ), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), നഹുവൽ മോളിന (അത്ലറ്റിക്കോ മാഡ്രിഡ്), ഗോൺസാലോ മോണ്ടിയേൽ (റിവർ പ്ലേറ്റ്), ലിയോനാർഡോ ബലേർഡി (മാർസെയിൽ), ജുവാൻ ഫോയ്ത്ത് (വിയ്യാറയൽ ), നിക്കോളാസ് ടാഗ്ലിയൻ ജൂലിയോ സോളർ (ബോൺമൗത്ത്)

മിഡ്ഫീൽഡർമാർ: അലക്‌സിസ് മാക് അലിസ്റ്റർ (ലിവർപൂൾ), എക്‌സിക്വൽ പാലാസിയോസ് (ബേയർ ലെവർകുസെൻ), അലൻ വരേല (എഫ്‌സി പോർട്ടോ), ലിയാൻഡ്രോ പരേഡെസ് (ബോക്ക ജൂനിയേഴ്‌സ്), തിയാഗോ അൽമാഡ (അത്‌ലറ്റിക്കോ മാഡ്രിഡ്), നിക്കോ പാസ് (കോമോ)
റോഡ്രിഗോ ഡി പോൾ (ഇൻ്റർ മിയാമി)

ഫോർവേഡ്‌സ്:ക്ലോഡിയോ എച്ചെവേരി (ബേയർ ലെവർകുസെൻ), ഫ്രാങ്കോ മസ്റ്റൻ്റുവോനോ (റിയൽ മാഡ്രിഡ്), വാലൻ്റൈൻ കാർബോണി (ജെനോവ),ജിലിയാനോ സിമിയോണി (അത്‌ലറ്റിക്കോ മാഡ്രിഡ്), ജൂലിയൻ അൽവാരസ് (അത്‌ലറ്റിക്കോ മാഡ്രിഡ്), നിക്കോളാസ് ഗോൺസാലെസ് (യുവന്റസ്), മാർട്ടിനെസ് (ഇൻ്റർ)( ജോസ് മാനുവൽ ലോപ്പസ് (പൽമീറസ്), ലയണൽ മെസ്സി (മയാമി)

Content Highlights:Argentina list for September World Cup qualifiers,

dot image
To advertise here,contact us
dot image