'ഇപ്പോൾ എടുത്ത് കളയണം, ഇനി ടീമിൽ വേണ്ട!'; അട്ടിമറി തോൽവിക്ക് ശേഷം താരത്തെ വിമർശിച്ച് യുനൈറ്റഡ് ആരാധകർ

പ്രീമിയർ ലീഗ് മൂന്നാം ഡിവഷനായ ഫുട്‌ബോൾ ലീഗ് 2ലെ ടീമായ ഗ്രിംസ്ബി ടൗൺ എഫ് സിയോടാണ് യുനൈറ്റഡ് തോറ്റത്

'ഇപ്പോൾ എടുത്ത് കളയണം, ഇനി ടീമിൽ വേണ്ട!'; അട്ടിമറി തോൽവിക്ക് ശേഷം താരത്തെ വിമർശിച്ച് യുനൈറ്റഡ് ആരാധകർ
dot image

ഇഎഫ്എൽ കപ്പ് രണ്ടാം റൗണ്ടിൽ പ്രീമിയർ ലീഗ് മൂന്നാം ഡിവഷനായ ഫുട്‌ബോൾ ലീഗ് 2ലെ ടീമായ ഗ്രിംസ്ബി ടൗൺ എഫ് സിയോട് തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്തായിരുന്നു. നിശ്ചിത സമയത്ത്് 2-2ന് പിരിഞ്ഞ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിൽ 12-11ന് അതിഥേയർ വിജയിച്ചു. ബ്രയാൻ എംബുവുമോയുടെ കിക്ക് ബാറിൽ തട്ടി പോയതും ഗ്രിംസ്ബിസിയുടെ ആരാധകരെല്ലാം തന്നെ ഗ്രൗണ്ടിലേക്ക് ഓടിയെത്തി.

മത്സരത്തിന് ശേഷം ഗോൾ കീപ്പർ ആന്ദ്രെ ഒനാനെയെ ട്രോൾ ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് യുനൈറ്റഡ് ആരാധകർ. പെനാൽട്ടിയൊന്നും സേവ് ചെയ്യാൻ സാധിക്കാതിരുന്ന ഒനാന ഒരുപാട് തെറ്റുകളും വരുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ ആരാധകർ എക്‌സിൽ കുറിക്കുന്നത്.

'ഒനാനയുടെ കരാർ എത്രയും പെട്ടെന്ന് ഒഴിവാക്കണം, ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല' എന്ന് ഒരു ആരാധകൻ കമന്റ് ചെയ്യുന്നു. ഏറ്റവും മോശം ഗോൾകീപ്പറാണെന്നും ഒരിക്കലും ഇനി കളിക്കരുടതെന്നും ഒരുപാട് കമന്റുകളുണ്ട്. യുനൈറ്റഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഗോൾകീപ്പറാണ് ഒനാന എന്ന് വാദിക്കുന്നവർ ഒരുപാടാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് നേടി ഗ്രിംസ്ബി തുടക്കം തന്നെ ആധിപത്യം സ്വന്തമാക്കിയിരുന്നു. 22ാം മിനിറ്റിൽ ചാൾ വെർനമും മൂപ്പതാം മിനിറ്റിൽ ടൈറൽ വാറനും ഗോൾ നേടിക്കൊണ്ട് ഗ്രിംസ്ബിയെ മുന്നിലെത്തിച്ചു. രണ്് പകുതിയുടെ പകുതിയിൽ കൂടുതൽ സമയവും യുനൈറ്റഡിന് ഗോൾ േേനൻ സാധിച്ചില്ല. എന്നാൽ മത്സരത്തിന്റെ 75ാം മിനിറ്റിൽ ഗതി തിരിയുകയായിരുന്നു. ബ്രയാൻ എംബുവെമോ യുനൈറ്റഡിന് വേണ്ടി ആദ്യം വലകുലുക്കി. 80ാം മിനിറ്റിൽ കോർണറിൽ നിന്നും ഹെഡറിനുള്ള അവസരം ലഭിച്ച ഹാരി മഗ്വെയർ ഗോൾ നേടിക്കൊണ്ട് മത്സരം സമനിലയാക്കി.

മത്സരത്തിൽ 71 ശതമാനം സമയവും പന്ത് യുനൈറ്റഡിന്റെ കയ്യിലായിരുന്നു. 28 ഷോട്ടുകൾ പായിച്ച യുനൈറ്റഡ് താരങ്ങൾ അതിൽ ഒമ്പതെണ്ണം ലക്ഷ്യത്തിന് നേരെയാക്കി. എന്നാൽ ആവേശം വാനോളമെത്തിയ പെനാൽട്ടി ഷൂട്ടൗട്ടിൽ ഒടുവിൽ ഗ്രിംസ്ബി കത്തികയറി.

Content Highlights- Andre Onana Gets trolled After Manchester United lose against Grimsby Town FC

dot image
To advertise here,contact us
dot image