ചാംപ്യന്‍സ് ലീഗില്‍ ഇനി തീപാറും; റയല്‍ ലിവര്‍പൂളിനെതിരെ, ബാഴ്‌സ ചെല്‍സിക്കും പിഎസ്ജിക്കുമെതിരെ

സെപ്തംബര്‍ മുതല്‍ ജനുവരി വരെയാണ് ലീഗ് മത്സരങ്ങള്‍

ചാംപ്യന്‍സ് ലീഗില്‍ ഇനി തീപാറും; റയല്‍ ലിവര്‍പൂളിനെതിരെ, ബാഴ്‌സ ചെല്‍സിക്കും പിഎസ്ജിക്കുമെതിരെ
dot image

യുവേഫ ചാംപ്യന്‍സ് ലീഗ് ആദ്യഘട്ട മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. പുതിയ ഫോര്‍മാറ്റിലേക്ക് മാറിയ ചാംപ്യന്‍സ് ലീഗ് രണ്ടാം പതിപ്പിന്റെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ 36 ടീമുകളെ നാല് പോട്ടുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇന്ന് മൊണാകോയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഡ്രോയില്‍ ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ 36 ടീമുകളാണ് പങ്കെടുത്തത്. ഒന്‍പത് ടീമുകള്‍ വീതമുള്ള നാല് പോട്ടുകളിലായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്. സെപ്തംബര്‍ മുതല്‍ ജനുവരി വരെയാണ് ലീഗ് മത്സരങ്ങള്‍. ആദ്യ ഘട്ട മത്സരങ്ങള്‍ സെപ്തംബര്‍ 16 മുതല്‍ 18 വരെയാണ് നടക്കുക. അവസാന മത്സര ദിനമായ ജനുവരി 28 ന് 18 മത്സരങ്ങള്‍ ഒരേ സമയത്തായിരിക്കും നടക്കുക.

ആദ്യ പോട്ടിൽ പിഎസ്ജി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, ലിവർപൂൾ, ഇന്‍റർ മിലാൻ, ചെൽസി, ബൊറൂസിയ ഡോർട്ട്മുണ്ട്, ബാഴ്സലോണ ടീമുകളാണ് ഉള്ളത്. ആഴ്സണൽ, ലെവർകുസൻ, അത്ലറ്റികോ മാഡ്രിഡ്, ബെൻഫിക, അറ്റ്ലാന്‍റ, വിയ്യാറയൽ, യുവന്‍റസ്, ഫ്രാങ്ക്ഫർട്ട്, ക്ലബ് ബ്രൂഗ് എന്നീ ടീമുകളാണ് പോട്ട് രണ്ടിൽ.

ഓരോ ടീമുകളും നാലു പോട്ടുകളിലെയും രണ്ടു വീതം ടീമുകളുമായി ഏറ്റുമുട്ടണം. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി ബയേൺ (ഹോം), ബാഴ്സലോണ (എവേ), അറ്റ്ലാന്‍റ (ഹോം), ബയർ ലെവർകുസൻ (എവേ), ടോട്ടൻഹാം (ഹോം), സ്പോർട്ടിങ് (എവേ), ന്യൂകാസിൽ (ഹോം), അത്ലറ്റിക് ക്ലബ് (എവേ) ടീമുകളുമായി ഏറ്റുമുട്ടും. മാഞ്ചസ്റ്റർ സിറ്റിക്ക് ബൊറൂസിയ (ഹോം), റയൽ (എവേ), ബയർ ലെവർകുസൻ (ഹോം), വിയ്യാ റയൽ (എവേ), ഗലറ്റസാരെ (ഹോം), മൊണാകോ (എവേ) ടീമുകളാണ് എതിരാളികൾ.

പിഎസ്ജി, ചെൽസി, ഫ്ലാങ്ക്ഫർട്ട്, ന്യൂകാസിൽ, കോപൻഹേഗൻ എന്നീ ടീമുകളുമായാണ് ബാഴ്സലോണ ഏറ്റുമുട്ടുന്നത്. ലിവർപൂൾ സ്വന്തം മൈതാനത്ത് റയൽ മാഡ്രിഡുമായി മത്സരിക്കും. ഇന്‍റർ മിലാൻ (എവേ), അത്ലറ്റിക് മാഡ്രിഡ് (ഹോം) എന്നീ ടീമുകളുമായും മത്സരങ്ങളുണ്ട്.

Content Highlights: Real Madrid to host Manchester City, play Liverpool at Anfield as UEFA Champions League draw reveals

dot image
To advertise here,contact us
dot image