'ശങ്കരൻ തെങ്ങിൽ തന്നെ'; മൂന്നാം ഡിവിഷൻ ടീമിനെതിരെ തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്

മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് നേടി ഗ്രിംസ്ബി തുടക്കം തന്നെ ആധിപത്യം സ്വന്തമാക്കിയിരുന്നു

'ശങ്കരൻ തെങ്ങിൽ തന്നെ'; മൂന്നാം ഡിവിഷൻ ടീമിനെതിരെ തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്
dot image

200 മില്ല്യൺ യൂറോയോളം മുടക്കിയുള്ള പുതിയ സൈനിങ്ങുകൾ, പുതിയ സീസണിലെ വാനോളം പ്രതീക്ഷകളുമെല്ലാമായെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇഎഫ്എൽ കപ്പിൽ നിന്നും ഞെട്ടിക്കുന്ന പുറത്താകൽ. പ്രീമിയർ ലീഗ് മൂന്നാം ഡിവഷനായ ഫുട്‌ബോൾ ലീഗ് 2ലെ ടീമായ ഗ്രിംസ്ബി ടൗൺ എഫ് സിയോടാണ് യുനൈറ്റഡ് തോറ്റത്. നിശ്ചിത സമയത്ത് 2-2ന് പിരിഞ്ഞ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിൽ 12-11ന് അതിഥേയർ വിജയിച്ചു. ബ്രയാൻ എംബുവുമോയുടെ കിക്ക് ബാറിൽ തട്ടി പോയതും ഗ്രിംസ്ബിസിയുടെ ആരാധകരെല്ലാം തന്നെ ഗ്രൗണ്ടിലേക്ക് ഓടിയെത്തി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് നേടി ഗ്രിംസ്ബി തുടക്കം തന്നെ ആധിപത്യം സ്വന്തമാക്കിയിരുന്നു. 22ാം മിനിറ്റിൽ ചാൾ വെർനമും മൂപ്പതാം മിനിറ്റിൽ ടൈറൽ വാറനും ഗോൾ നേടിക്കൊണ്ട് ഗ്രിംസ്ബിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ പകുതിയിൽ കൂടുതൽ സമയവും യുനൈറ്റഡിന് ഗോൾ േേനൻ സാധിച്ചില്ല. എന്നാൽ മത്സരത്തിന്റെ 75ാം മിനിറ്റിൽ ഗതി തിരിയുകയായിരുന്നു. ബ്രയാൻ എംബുവെമോ യുനൈറ്റഡിന് വേണ്ടി ആദ്യം വലകുലുക്കി. 80ാം മിനിറ്റിൽ കോർണറിൽ നിന്നും ഹെഡറിനുള്ള അവസരം ലഭിച്ച ഹാരി മഗ്വെയർ ഗോൾ നേടിക്കൊണ്ട് മത്സരം സമനിലയാക്കി.

മത്സരത്തിൽ 71 ശതമാനം സമയവും പന്ത് യുനൈറ്റഡിന്റെ കയ്യിലായിരുന്നു. 28 ഷോട്ടുകൾ പായിച്ച യുനൈറ്റഡ് താരങ്ങൾ അതിൽ ഒമ്പതെണ്ണം ലക്ഷ്യത്തിന് നേരെയാക്കി. എന്നാൽ ആവേശം വാനോളമെത്തിയ പെനാൽട്ടി ഷൂട്ടൗട്ടിൽ ഒടുവിൽ ഗ്രിംസ്ബി കത്തികയറി.

ആദ്യ റൗണ്ടിൽ 4-4ന് അവസാനിച്ചത്തിന് ശേഷം നടന്ന സഡൻ ഡെത്തിൽ ഇരു ടീമുകളും ആറെണ്ണം വലയിലാക്കി. രണ്ടാ ഘട്ട സഡൻ ഡെത്തിലെ മൂന്നാം കിക്ക് എടുക്കാനെത്തിയ ബ്രെയാൻ എംബുവെ ഗോൾ കീപ്പറെ കബളിപ്പിച്ചുവെങ്കിലും പന്ത് ബാറിൽ തട്ടി ഗോൾ നഷ്ടപ്പെട്ടു. മത്സരം അവസാനിച്ചതും സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകരെല്ലാം സെക്യൂരിറ്റിയെ മറികടന്ന് ആരാധകരെ കാണാനായി ഓടി ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി.

Content Highlights- Manchester United loss against 3rd division club Grimsby town fc

dot image
To advertise here,contact us
dot image