
ഫ്രാങ്കോ മസ്താന്റുവോനോയ്ക്ക് പിന്നാലെ മറ്റൊരു അർജന്റൈൻ വണ്ടർ കിഡ് കൂടി റയൽ മാഡ്രിഡിലെത്തുന്നു. അർജന്റീന ദേശീയ ടീമിൽ സൂപ്പർ താരം ലയണൽ മെസിയുടെ സഹതാരമായ നിക്കോ പാസിനെ തിരിച്ചെത്തിക്കാനാണ് റയൽ കരുക്കൾ നീക്കി തുടങ്ങുന്നത്. നിലവിൽ ഇറ്റാലിയന്‍ സീരി എ ക്ലബ്ബായ കോമോയ്ക്ക് വേണ്ടിയാണ് നിക്കോ ബൂട്ടുകെട്ടുന്നത്.
റയലിന്‍റെ യൂത്ത് അക്കാദമിയില്‍ കളിപഠിച്ച താരം നാല് മത്സരങ്ങളില്‍ റയലിന്‍റെ സീനിയര്‍ ടീമിനായി കളത്തിലിറങ്ങി. കഴിഞ്ഞ വര്‍ഷമാണ് ലോണില്‍ താരം കോമോയിലേക്ക് ചേക്കേറിയത്.
🚨Real Madrid told Nico Paz they're counting on him for next season. @diarioas pic.twitter.com/tIeOcsugR5
— Inside LaLiga (@InsideLaligaX) August 27, 2025
റയലിലും കോമോയിലും നടത്തിയ മികച്ച പ്രകടനം നിക്കോയെ അർജന്റീന ദേശീയ ടീമിലേക്കും നയിച്ചു. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മത്സരത്തിൽ ലയണൽ മെസി നേടിയ ഗോളിന് അസിസ്റ്റ് നൽകിയാണ് നിക്കോ ശ്രദ്ധ നേടുന്നത്. ഇതിനകം മൂന്ന് ദേശീയ മത്സരങ്ങളിൽ അർജന്റീനയുടെ കുപ്പായമണിയാനും നിക്കോയ്ക്ക് സാധിച്ചു.
Content Highlight: Real Madrid plans Argentina's Nico Paz return