സഹലില്ല! ഖാലിദ് ജമീലിന്റെ കീഴിലെ ആദ്യ ഇന്ത്യൻ ടീം പുറത്ത്; ടീമിൽ മൂന്ന് മലയാളികൾ

23 അംഗങ്ങളുള്ള ടീമിനെയാണ് ഖാലിദ് പ്രഖ്യാപിച്ചത്

dot image

കാഫ നേഷൻസ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു 23 അംഗങ്ങളുള്ള സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. പുതുയ കോച്ച് ഖാലിദ് ജമീലിന് കീഴിലുള്ള ആദ്യ ടീമാണ് ഇത്.

23 അംഗ സംഘത്തിൽ മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, എം.എസ് ജിതിൻ, മുഹമ്മദ് ഉവൈസ് എന്നിവർ ഇടം നേടി. ആഗസ്റ്റ് 29 മുതൽ തജികിസ്താനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻ (കാഫ) നാഷൻസ് കപ്പ് ടൂർണമെന്റ്‌റിനുള്ള സ്‌ക്വാഡാണ് ഇത്.

ഇന്ത്യയുടെ പുതിയ കോച്ചായി ഖാലി്ദ് സ്ഥാനമേറ്റതിനു പിന്നാലെ നടന്ന ദേശീയ ടീം സാധ്യതാ സംഘത്തിൽ നിന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. 35 അംഗങ്ങൾ ഉൾപ്പെട്ട ക്യാമ്പിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇല്ലാതെയാണ് ടീം തിരഞ്ഞെടുപ്പ്. മലയാളി താരം സഹൽ അബ്ദുൽ സമദിനെയും കാഫ് നാഷൻസ് കപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ക്യാമ്പിൽ നിന്നും വിട്ടു നിന്നതിനാലാണ് സഹലിന് അവസരം ലഭിക്കാതിരുന്നത്.

ഓഗസ്റ്റ് 29ന് മിതൽ സെപ്റ്റംബർ എട്ട് വരെയാണ് ടൂർണമെന്റ്. തജികിസ്താൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.
ആഗസ്റ്റ് 29ന് തജികിസ്താൻ, സെപ്റ്റംബർ ഒന്നിന് ഇറാൻ, നാലിന് അഫ്ഗാനിസ്താൻ എന്നിങ്ങനെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ.

Content Highlights- Khalid Jameel selection for Indian football team

dot image
To advertise here,contact us
dot image