
ഫിഫ ക്ലബ് വേൾഡ് കപ്പിൽ മെക്സിക്കൻ ക്ലബായ പച്ചുകയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. മത്സരത്തിൽ റയൽ മാഡ്രിഡിന് വേണ്ടി ബെല്ലിങ്ങ്ഹാം, വാൽവെർഡെ, ആർദെ ഗുലർ എന്നിവർ ഗോൾ നേടി. എലീസ് മോണ്ടിയാൽ മെക്സിക്കൻ ക്ലബിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.
ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റിൽ റയൽ ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ്. പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ സ്പാനിഷ് വമ്പന്മാരുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ റയൽ അൽ സൗദി ക്ലബ് ഹിലാലിനോട് സമനില വഴങ്ങിയിരുന്നു.
മറ്റൊരു പ്രധാന മത്സരത്തിൽ യുവന്റസ് മൊറോക്കൻ ക്ലബായ വൈദാദ് എഫ്സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം. ഇറ്റാലിയൻ വമ്പൻമാർക്ക് വേണ്ടി യിൽഡിസ് ഇരട്ട ഗോൾ നേടി. തുടർച്ചയായ രണ്ടാം ജയത്തോടെ ആറ് പോയിന്റുമായി യുവന്റസ് ഗ്രൂപ്പ് ജിയിൽ ഒന്നാമതെത്തി.
Content Highlights: FIFA Club World Cup; Real madrid and Juventus win