അൽ എയ്നെ അഞ്ചുഗോളിന് തോൽപ്പിച്ച് യുവന്റസ്; ഇറ്റാലിയൻ വമ്പൻമാർക്ക് സ്വപ്ന തുടക്കം

ഫിഫ ക്ലബ് വേൾഡ് കപ്പ് പോരാട്ടത്തിൽ അൽ എയ്നെതിരെ എതിരില്ലാത്ത അഞ്ചുഗോളിന് തോൽപ്പിച്ച് യുവന്റസ്.

dot image

ഫിഫ ക്ലബ് വേൾഡ് കപ്പ് പോരാട്ടത്തിൽ അൽ എയ്നെതിരെ എതിരില്ലാത്ത അഞ്ചുഗോളിന് തോൽപ്പിച്ച് യുവന്റസ്. വാഷിങ്‌ടണിലെ ഓഡി ഫീൽഡിൽ നടന്ന പോരാട്ടത്തിൽ യു എ ഇ ടീമിനെ തീർത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇറ്റാലിയൻ വമ്പന്മാർ നടത്തിയത്.

കോലോ മുവാനി, ഫ്രാൻസിസ്‌കോ കോൺസിക്കാവോ എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ കെനൻ യെൽഡിസ് ഒരു ഗോൾ നേടി. ക്ലബ് വേൾഡ് കപ്പിൽ ഓക്‌ലാൻഡ് സിറ്റി കഴിഞ്ഞാൽ ആഗോള റാങ്കിങ്ങിൽ പിന്നിലുള്ള രണ്ടാമത്തെ ക്ലബ്ബാണ് അൽ എയ്ൻ.

ഇന്ന് നടന്ന പ്രധാന മറ്റ് മത്സരങ്ങളിൽ ൽ മാഞ്ചസ്റ്റർ സിറ്റി വയദാദ് കാസാബ്‌ളാങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽമാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നു. സൗദി ക്ലബായ അൽ ഹിലാലിനോട് ഒന്നേ ഒന്നിന്റെ സമനിലയാണ് സ്പാനിഷ് വമ്പന്മാർ ഏറ്റുവാങ്ങിയത്.

Content Highlights: juventus vs al ain

dot image
To advertise here,contact us
dot image