
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും പടിയിറങ്ങിയ മധ്യനിര മാന്ത്രികൻ കെവിൻ ഡി ബ്രൂയിൻ ഇനി നാപ്പോളിക്ക് വേണ്ടി കളിക്കും. നീണ്ട പത്ത് വർഷ കാലം ഇംഗ്ലീഷ് ക്ലബ് വമ്പന്മാരായ സിറ്റിയുടെ നെടുംതൂണായിരുന്ന ഡി ബ്രൂയിൻ ഇറ്റാലിയൻ സീരീ എ ചാമ്പ്യന്മാരായ നാപ്പോളിയുമായി ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്.
🚨💣 BREAKING: Kevin De Bruyne to Napoli, here we go! Final green light arrives from Belgian star to join Italian champions.
— Fabrizio Romano (@FabrizioRomano) June 11, 2025
Two year deal + option agreed, medical and formal steps to follow for KDB to become Napoli player.
Massive signing for Napoli, planning for more to come. pic.twitter.com/BNPQzai26r
രണ്ടു വർഷത്തേക്കാണ് കരാറെന്നും പ്രമുഖ ഫുട്ബാൾ മാധ്യമപ്രവർത്തകനും ട്രാൻസ്ഫർ വിദഗ്ധനുമയ ഫബ്രിസിയോ റൊമാനോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
2015ല്‍ വൂള്‍ഫ്സ്ബര്‍ഗില്‍ നിന്നാണ് താരം സിറ്റിയിലെത്തുന്നത്. പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി വളർന്നു. സിറ്റി വിട്ടതിന് ശേഷം താരത്തെ ടീമിലെടുക്കാൻ നാപ്പോളി ശ്രമം നടത്തിയിരുന്നു. എന്നാൽ സൗദി ക്ലബുകളും അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബുകളും ചരടുവലി തുടർന്നു. ഒടുവിൽ നാപ്പോളി തന്നെ താരത്തെ കൈക്കലാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ നിരവധി കിരീടങ്ങള്‍ നേട്ടങ്ങളിൽ ഡി ബ്രൂയിൻ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സിറ്റിക്കായി 421 മത്സരങ്ങളില്‍ നിന്ന് 108 ഗോളുകളും നൂറോളം അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Content Highlights: Kevin De Bruyne to join Napoli