വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി ശക്തമാക്കും; മാധ്യമങ്ങളെ നിരീക്ഷിക്കാൻ ജിസിസി രാജ്യങ്ങൾ

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അതത് രാജ്യങ്ങളിലെ നിയമങ്ങൾക്കും ജിസിസി വ്യവസ്ഥകൾക്കും അനുസൃതമായി ശക്തമായ നിയമനടപടി സ്വീകരിക്കാൻ തീരുമാനമായി

വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി ശക്തമാക്കും; മാധ്യമങ്ങളെ നിരീക്ഷിക്കാൻ ജിസിസി രാജ്യങ്ങൾ
dot image

മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും നടക്കുന്ന നിയമലംഘനങ്ങളും വ്യാജപ്രചാരണങ്ങളും നിരീക്ഷിക്കാൻ ജിസിസി രാജ്യങ്ങൾ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അതത് രാജ്യങ്ങളിലെ നിയമങ്ങൾക്കും ജിസിസി വ്യവസ്ഥകൾക്കും അനുസൃതമായി ശക്തമായ നിയമനടപടി സ്വീകരിക്കാൻ തീരുമാനമായി. ഇതിനായി ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബഹ്‌റൈനിൽ നടന്ന ജിസിസി രാജ്യങ്ങളിലെ വാർത്താവിനിമയ മന്ത്രിമാരുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ജിസിസി രാജ്യങ്ങളുടെ പരമാധികാരത്തെയും നേതാക്കളെയും ജനങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ അനുവദിക്കാനാവില്ലെന്നും യോഗം വിലയിരുത്തി. ഇത്തരം നടപടികൾ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയെയും പരസ്പര ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.

Content Highlights: GCC information ministers have agreed to intensify monitoring of media outlets and digital platforms and take legal action against violations, misleading content and misinformation under each member state's laws.

dot image
To advertise here,contact us
dot image