ലാറ്റിനമേരിക്കയിൽ അർജന്റീന തന്നെ!; ചിലിയെ വീഴ്ത്തി അർജന്റീന ലോകകപ്പ് ക്വാളിഫയർ പട്ടികയിൽ മുന്നിൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി അർജന്റീന

dot image

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി അർജന്റീന. 16-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് ലോക ചാമ്പ്യന്മാർക്ക് വിജയം സമ്മാനിച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയും ഇറങ്ങിയ മത്സരത്തിൽ അർജന്റീന മികവ് പുലർത്തി. ജയത്തോടെ അർജന്റീന ലാറ്റിനമേരിക്കൻ ഗ്രൂപ്പിലെ മേധാവിത്വം തുടരുകയാണ്.

15 മത്സരങ്ങളിൽ 11 ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി 34 പോയിന്റുമായി ഒന്നമതാണ് അർജന്റീന. രണ്ടാമതുള്ള ഇക്വഡോറിന് 24 പോയിന്റാണുള്ളത്. . 24 പോയിന്റ് തന്നെയുള്ള പരാഗ്വായ് മൂന്നാമതും 22 പോയിന്റുള്ള ബ്രസീൽ നാലാമതുമാണ്.

ഇന്ന് നടന്ന ബ്രസീൽ- ഇക്വഡോർ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. റയൽ മാഡ്രിഡ് പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടി പരിശീലകാനായി സ്ഥാനമേറ്റടുത്തതിന് ശേഷമുള്ള ആദ്യ മൽസരമായിരുന്നു ഇത്. അദ്ദേഹത്തിന്റെ കീഴിൽ ജയത്തോടെ അരങ്ങേറാൻ ഇറങ്ങിയ ബ്രസീലിനെ ഇക്വഡോർ സമനിലയിൽ കുരുക്കുകയായിരുന്നു. ഗോൾ രഹിതമായിരുന്നു ഇരുപകുതിയും.

Content Highlights: Argentina beat vs chile, World Cup 2026 Qualifiers

dot image
To advertise here,contact us
dot image