ഐ ലീഗ്; ആദ്യ ജയം തേടി ഗോകുലം കേരള എഫ് സി ഇന്ന് ശ്രീനിധി ഡെക്കാനെതിരെ

ഇന്ത്യൻ ഫുട്ബോൾ ലീഗിലെ ആദ്യ ജയം തേടി ഗോകുലം കേരള എഫ് സി ഇന്ന് കളത്തിൽ; മത്സരം വൈകിട്ട് നാല് മണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ

ഐ ലീഗ്; ആദ്യ ജയം തേടി ഗോകുലം കേരള എഫ് സി ഇന്ന് ശ്രീനിധി ഡെക്കാനെതിരെ
dot image

ഇന്ത്യൻ ഫുട്ബോൾ ലീഗിലെ ആദ്യ ജയം തേടി ഗോകുലം കേരള എഫ് സി ഇന്ന് കളത്തിൽ. വൈകിട്ട് നാല് മണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ശ്രീനിധി ഡെക്കാനാണ് ഗോകുലത്തിന്റെ എതിരാളികൾ. നിലവിൽ പോയിന്റ് പട്ടികയിൽ ശ്രീനിധി ഡെക്കാൻ അഞ്ചാം സ്ഥാനത്തും, ഗോകുലം കേരള എഫ് സി ഒൻപതാം സ്ഥാനത്തുമാണ്.

സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും സമനിലയായിരുന്നു ഗോകുലം കേരള എഫ് സിയുടെ ഫലം. ആദ്യ മത്സരത്തിൽ ചാൻമാരി എഫ്‌സിയോട് ഗോൾ രഹിത സമനിലയായിരുന്നുവെങ്കിൽ രണ്ടാം മത്സരത്തിൽ നാംധാരി എഫ്‌സിയോട് 1 - 1 ന് സമനില വഴങ്ങുകയായിരുന്നു. എന്നാൽ, ആദ്യ മത്സരം വിജയിച്ച് തുടങ്ങിയ ശ്രീനിധി ഡെക്കാൻ രണ്ടാം മത്സരത്തിൽ ചാൻമാരി എഫ്‌സിയോട് (2 - 1) പരാജയപ്പെടുകയും ചെയ്തു.

രണ്ടാം ഹോം മത്സരത്തിൽ ഗോകുലത്തിനെ നയിക്കുക സൈപ്രസുകാരനായ പുതിയ പരിശീലകൻ ദിമിത്രിസ് ദിമിത്രിയോയാണ്. മുന്നേറ്റ നിരയിൽ കൂടുതൽ കരുത്താകാൻ മുൻ ചർച്ചിൽ ബ്രദേഴ്‌സ് എഫ് സി താരം കിംഗ്സ്ലീയെയും ഗോകുലം കേരള തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്. ആരാധകകൂട്ടത്തിന് പ്രവേശനം സൗജന്യമാണ്.

Content highlight: I-League; Gokulam Kerala FC seeks first win against Srinidhi Deccan today

dot image
To advertise here,contact us
dot image