

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടയായ ആലുവയില്‍ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മുന്‍ എംപി എ എം ആരിഫ് മത്സരിക്കും. സിപിഐഎമ്മിൻ്റെ സ്ഥാനാർത്ഥികളുടെ പ്രഖ്യപനം ഇന്ന് സംസ്ഥാന സെക്രട്ടറി എം എം ഗോവിന്ദന്‍ നടത്തിയതോടെയാണ് ആരിഫിൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പായത്. ആലുവ മണ്ഡലത്തിൽ മുന്‍ എംപി എ എം ആരിഫിൻ്റെ പേര് സജീവമായി പരിഗണനയിലുണ്ടായിരുന്നു.
2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണ് ആലുവ. 2021ല്‍ 18886 വോട്ടുകള്‍ക്കാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഭരണം നേടാന്‍ യുഡിഎഫിനായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളുടെ കണക്കില്‍ 11849 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അട്ടിമറിക്കാന്‍ ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് സിപി ഐഎം കണക്കുകൂട്ടുന്നത്.
Content Highlights: Former MP AM Arif will contest the assembly elections as the Left Front candidate from Aluva