ഇഞ്ചുറി ടൈമിലൊരു 'മലയാളി ഗോള്‍'; ഈസ്റ്റ് ബംഗാളിനോട് സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്‌

തുടര്‍ച്ചയായ നാല് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് സീസണില്‍ സ്വന്തമാക്കുന്ന ആദ്യ പോയിന്റാണിത്

ഇഞ്ചുറി ടൈമിലൊരു 'മലയാളി ഗോള്‍'; ഈസ്റ്റ് ബംഗാളിനോട് സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്‌
dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ പോയിന്റ് നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെതിരെ നടന്ന എവേ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില സ്വന്തമാക്കി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് പിരിഞ്ഞു.

മത്സരത്തിന്റെ പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ യൂസഫ് എസ്സെജ്ജാരിയാണ് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചത്. തുടക്കത്തിലെ ലീഡ് ഇഞ്ചുറി ടൈം വരെ കാത്തുസൂക്ഷിക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചു.

ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് അജ്‌സലാണ് ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്. അജ്‌സലിന്റെ ഹെഡറില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോള്‍ കണ്ടെത്തിയതോടെ ഇരുടീമുകളും ഓരോ പോയിന്റ് സ്വന്തമാക്കി മടങ്ങി. തുടര്‍ച്ചയായ നാല് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് സീസണില്‍ സ്വന്തമാക്കുന്ന ആദ്യ പോയിന്റാണിത്.

Content highlights: ISL 2026; Malayali Player Muhammed Ajsal Strikes in Stoppage Time, Kerala Blasters vs East Bengal FC match Ends in Draw

dot image
To advertise here,contact us
dot image