ഐഎസ്എല്ലിൽ മുഹമ്മദൻസിന് ആദ്യ പോയിന്റ്; ആദ്യ ജയം തടഞ്ഞ് അർമാൻഡോ സാദികു

ലീഡെടുത്തെങ്കിലും മുഹമ്മദൻസിന് അവസാന നിമിഷം മത്സരം കൈവിട്ടുപോയി

ഐഎസ്എല്ലിൽ മുഹമ്മദൻസിന് ആദ്യ പോയിന്റ്; ആദ്യ ജയം തടഞ്ഞ് അർമാൻഡോ സാദികു
dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ആദ്യ പോയിന്റ് സ്വന്തമാക്കി മുഹമ്മദൻസ് സ്‌പോർട്ടിങ് ക്ലബ്ബ്. വിജയപ്രതീക്ഷയിലായിരുന്ന മുഹമ്മദൻസ് എഫ് സി ​ഗോവയ്ക്കെതിരെ അവസാന നിമിഷം സമനില വഴങ്ങി. അലെക്സിസ് ​ഗോമസിന്റെ പെനാൽറ്റി ​ഗോളിൽ 66-ാം മിനിറ്റിലാണ് മുഹമ്മദൻസ് മത്സരത്തിൽ മുന്നിലെത്തിയത്. ഐഎസ്എല്ലിലെ മുഹമ്മദൻസിന്റെ ആദ്യ ​ഗോളാണിത്. ഇഞ്ചുറി ടൈമിൽ 94-ാം മിനിറ്റിൽ അർമാൻഡോ സാദികുവിന്റെ ​ഗോളിൽ എഫ് സി ​ഗോവ സമനില പിടിച്ചു.

എഫ് സി ​ഗോവയ്ക്കെതിരെ ആദ്യ ഐഎസ്എൽ വിജയം ലക്ഷ്യമിട്ട് കടുത്ത പോരാട്ടമായിരുന്നു മുഹമ്മദൻസ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ മുഹമ്മദൻസ് താരങ്ങൾ നടത്തിയ ശക്തമായ ആക്രമണം ​ഗോവൻ ​ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ തിളക്കമാർന്ന പ്രകടനത്തിലാണ് ചെറുത്ത് നിന്നത്. രണ്ടാം പകുതിയിൽ ലീഡെടുത്തെങ്കിലും മുഹമ്മദൻസിന് അവസാന നിമിഷം മത്സരം കൈവിട്ടുപോയി.

കഴിഞ്ഞ സീസണിൽ ഐ ലീ​ഗ് ജേതാക്കളായതോടെയാണ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീ​ഗിന് മുഹമ്മദൻസും എത്തിയത്. മോഹൻ ബ​ഗാനും ഈസ്റ്റ് ബം​ഗാളിനും ശേഷം പശ്ചിമ ബം​ഗാളിൽ നിന്ന് ഇന്ത്യൻ സൂപ്പർ ലീ​ഗ് കളിക്കുന്ന മൂന്നാമത്തെ ടീമാണ് മുഹമ്മദൻസ്. എന്നാൽ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സ്വന്തം സ്റ്റേഡിയത്തിൽ പരാജയപ്പെടാനായിരുന്നു മു​ഹമ്മദൻസിന്റെ വിധി.

dot image
To advertise here,contact us
dot image