ഇന്ത്യ പകരം വീട്ടുമോ?; അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ന് പാകിസ്താനെതിരെ

വീണ്ടും ഒരു ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് കിരീടപ്പോരാട്ടം.

ഇന്ത്യ പകരം വീട്ടുമോ?; അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ന് പാകിസ്താനെതിരെ
dot image

വീണ്ടും ഒരു ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് കിരീടപ്പോരാട്ടം. അണ്ടർ-19 ഏഷ്യാകപ്പിലാണ് പോരാട്ടം. ഇന്ന് രാവിലെ 10.30-നാണ് മത്സരം. എട്ടുതവണ ഇന്ത്യ ടൂർണമെന്റിൽ കിരീടം നേടിയിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ രണ്ടുതവണയും ഫൈനലിൽ തോൽക്കുകയായിരുന്നു. 2025-ൽ പാകിസ്താനോടാണ് തോറ്റത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചു. അതിന് പകരംവീട്ടാനുള്ള അവസരമാണ് ഇന്ത്യൻ ടീമിന് മുന്നിലുള്ളത്.

ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്‌കോറാണ് ആര്യവീർ സെവാഗിലാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ.ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദോനി, വി.കെ. വിനീത്, രാഹുൽ ദ്രാവിഡിന്റെ മകൻ അൻവെയ് ദ്രാവിഡ് എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ. ബൗളിങ്ങിലാണ് ഇന്ത്യക്ക് പ്രതിസന്ധിയുള്ളത്. പേസർ ഇഷാൻ സൂദും മനൽ ചൗഹാനുമാണ് ഇന്ത്യക്കായി നന്നായി പന്തെറിയുന്നത്.

ഉസ്മാൻ ഖാൻ, ഇന്ത്യക്കെതിരേ സെഞ്ചുറിനേടിയ ഹംസ സഹൂർ എന്നിവരിലാണ് അവരുടെ ബാറ്റിങ് പ്രതീക്ഷ. ബൗളിങ്ങിൽ പേസർ റിസ്‌വാനുള്ള, മുഹമ്മദ് സയാം, അലി റാസ എന്നിവർ ഫോമിലേക്കുയർന്നാൽ ഇന്ത്യക്ക് തലവേദനയാകും.

content highlights: India takes on arch-rivals Pakistan in the Under-19 Asia Cup Final today, aiming to avenge their group-stage defeat and clinch the championship title.

dot image
To advertise here,contact us
dot image