

രഞ്ജിട്രോഫിയിൽ ചരിത്രം സൃഷ്ടിച്ച് മിസോറം ബാറ്റര്‍ ചിന്മയ് സുതര്‍. അരുണാചല്‍ പ്രദേശിനെതിരായ രഞ്ജി പോരാട്ടത്തില്‍ താരം 175 റണ്‍സ് എടുത്തതോടെ പുതിയ ലോക റെക്കോര്‍ഡ് താരത്തിനു സ്വന്തമായി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെറും ആറ് ഇന്നിങ്‌സ് കളിച്ച് ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി ചിന്മയ് സുതര്‍ മാറി. ആറ് ഇന്നിങ്‌സ് കളിച്ച് താരം 834 റണ്‍സാണ് വാരിയത്. ഇത്രയും കളിയില്‍ നിന്നു 831 റണ്‍സ് നേടിയ അഫ്ഗാനിസ്ഥാന്‍ താരം ബഷിര്‍ ഷാ നേടിയ റെക്കോര്‍ഡാണ് ചിന്മയ് തിരുത്തിയത്.
ഈ രഞ്ജി സീസണിലെ ആദ്യ പോരാട്ടത്തില്‍ 35, 99 എന്നീ സ്‌കോറുകളാണ് ചിന്മയ നേടിയത്. മണിപ്പുരിനെതിരെയാണ് ഈ പ്രകടനം. നാഗാലാന്‍ഡിനെതിരെ 400 റണ്‍സ് നോട്ടൗട്ട്.
മിസോറമിനെതിരെ താരം 125 റണ്‍സ് അടിച്ചും ശ്രദ്ധേയനായി. പിന്നാലെയാണ് അരുണാചല്‍ പ്രദേശിനെതിരെ 29കാരന്‍ 175 റണ്‍സ് അടിച്ച് റെക്കോര്‍ഡിലേക്ക് തന്റെ പേര് എഴുതി വച്ചത്.
content highlights: chinmay sutar ranji trophy world record 834 runs 6 innings