

പാക് ക്രിക്കറ്റിൽ വീണ്ടുമൊരു അഴിച്ചുപണി. ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് ഓള്‍റൗണ്ടര്‍ സല്‍മാന്‍ അലി ആഘയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പുറമെ താരത്തെ ടീമില്‍ നിന്നുതന്നെ ഒഴിവാക്കി. ഓപ്പണിങ് ബാറ്ററായ സാഹിബ്‌സാദ ഫര്‍ഹാനെയാണ് പുതിയ ടി20 ക്യാപ്റ്റനായി നിയമിച്ചത്.
ഇംഗ്ലണ്ട് പര്യടനത്തിനിടെ അച്ചടക്കനടപടിയുടെ ഭാഗമായി സല്‍മാന്‍ ആഘ ഉള്‍പ്പെടെ ഏഴ് കളിക്കാരെ പിസിബി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.
2028ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് മാറ്റമെന്നാണ് പ്രഖ്യാപനം. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായാണ് അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഏഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാന്‍ ടീമിനെ നയിച്ച് വെള്ളിമെഡല്‍ നേടിക്കൊടുത്തത് സാഹിബ്‌സാദ ഫര്‍ഹാനായിരുന്നു. ഫൈനലില്‍ ഇന്ത്യയോട് തോറ്റതോടെ പാകിസ്ഥാന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2026ലെ ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച റണ്‍വേട്ടക്കാരന്‍ കൂടിയാണ് ഫര്‍ഹാന്‍.
content highlights :sahibzada farhan appointed pakistan t20 captain salman ali agha sacked