

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഷാന്‍ റഹ്‌മാന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു റീലാണ് ഇതിന് കാരണം. കശ്മീരിലെ ദാല്‍ തടാകത്തില്‍ ചെറുവള്ളത്തില്‍ ചായ വില്‍ക്കാനെത്തിയ കച്ചവടക്കാരന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കച്ചവടക്കാരന് ഷാന്‍ റഹ്‌മാന്റെ മുഖഛായ ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
പെട്ടെന്ന് നോക്കുമ്പോള്‍ ഷാന്‍ റഹ്‌മാനാണെന്ന് തോന്നുന്ന രീതിയിലായിരുന്നു അയാളുടെ മുഖച്ഛായ. ചിരിക്കുന്നതും സംസാരിക്കുന്നതും അതുപോലെ തന്നെ. എന്നാലിത് ഷാന്‍ റഹ്‌മാന്‍ അല്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ മുഖസാദൃശ്യമുള്ള ഒരു കശ്മീരിയാണ്. നോര്‍ത്ത് ഇന്ത്യന്‍ ഹാന്‍ഡിലില്‍ നിന്നുവന്ന ഈ റീല്‍സിന്റെ കമന്റ് ബോക്‌സ് എന്നാല്‍ മലയാളികള്‍ തൂക്കി. ഈ വിഡിയോ മുപ്പത് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. പുതിയ വല്ല സിനിമയുടെയോ മറ്റോ ഷൂട്ടിങ് ആയിരിക്കുമെന്നാണ് കരുതിയതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
'പാട്ടില്ലാത്തപ്പോള്‍ ഇടക്ക് ഇതിനും പോകും അല്ലെ, മ്യൂസിക് പരിപാടിയൊക്കെ വിട്ട് ഇപ്പോള്‍ വള്ളത്തിലാണോ..,'മറ്റേത് പാര്‍ട്ട് ടൈം ഇത് ഫുള്‍ ടൈം ഇടക്ക് സിനിമയില്‍ അഭിനയിക്കാനും പോകും… കശ്മീരില്‍ പോയി ചായക്കച്ചവടം നടത്തിയ ആരും കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ഇങ്ങള് ചായക്കച്ചവടവും തുടങ്ങിയോ..' എന്നുതുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.
Content Highlights: A video has gone viral on social media. Many people have tagged Shaan Rahman in it.