അപ്രതീക്ഷിതം!; ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് ഹർമൻപ്രീത്

മൂന്ന് ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നതായി 37കാരി വ്യക്തമാക്കി.

അപ്രതീക്ഷിതം!; ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് ഹർമൻപ്രീത്
dot image

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍. മൂന്ന് ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നതായി 37കാരി വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം നായക സ്ഥാനം ഒഴിയുന്നതായി വ്യക്തമാക്കിയത്. ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ഒഴിയുന്നതെന്നും കളിക്കാരിയെന്ന നിലയില്‍ ടീമില്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.

2016ലാണ് ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ടി20 ക്യാപ്റ്റനാകുന്നത്. 10 വര്‍ഷത്തോളം ആ സ്ഥാനത്ത് തുടർന്നു. 2022ല്‍ അവര്‍ ഏകദിനത്തിലും 2023ല്‍ ടെസ്റ്റ് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു.

ഇന്ത്യന്‍ വനിതാ ടീമിന് ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന അവിസ്മരണീയ നേട്ടം സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ തുടരെ രണ്ട് എഡിഷനുകളില്‍ ഇന്ത്യ സ്വര്‍ണം നേടിയതും ഹര്‍മന്‍പ്രീതിന്റെ കീഴില്‍ തന്നെ. ക്യാപ്റ്റനെന്ന നിലയിൽ പല വ്യക്തിഗത റെക്കോർഡുകളും ഈ കാലം കൊണ്ട് ഹർമൻ പ്രീത് സ്വന്തം പേരിലാക്കി.

content highlights: harmanpreet kaur steps down as india women cricket bcaptain

dot image
To advertise here,contact us
dot image