

ഏഷ്യൻ ഗെയിംസില്‍ വെള്ളി തിളക്കത്തോടെ മലയാളി താരം ആൻസി സോജൻ. വനിതകളുടെ ലോങ്ങ് ജംപിൽ വെള്ളി നേടിയാണ് തൃശൂർ സ്വദേശി രാജ്യത്തിന്റെ അഭിമാനമായത്.
രണ്ട് സെന്റീമീറ്ററിനാണ് ആൻസി സോജന് സ്വർണം നഷ്ടമായത്. ആൻസി 6 .53 മീറ്റർ ദൂരം ചാടിയപ്പോൾ അവസാന ശ്രമത്തിൽ 6 .55 മീറ്റർ ചാടി ചൈനയുടെ ഹുവാങ് യിങ് സ്വർണം പിടിച്ചെടുത്തു.
നേരത്തെ 6.88 മീറ്റർ ദൂരം താണ്ടി ദേശീയ റെക്കോർഡ് സ്വന്തം പേരിലാക്കിയ താരം കൂടിയാണ് ആൻസി. മലയാളി തന്നെയായ അഞ്ജു ബോബി ജോർജ് 2004ൽ സ്ഥാപിച്ച 6.83 മീറ്റർ റെക്കോർഡ് ഈ വർഷമാണ് ആൻസി മറികടന്നത്.
2026 ജൂൺ 27ന് ഭുവനേശ്വറിൽ നടന്ന നാഷണൽ ഇന്റർ-സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ചാടിയാണ് അൻസി ദേശീയ റെക്കോർഡ് സ്വന്തമാക്കിയത്. അഞ്ജു ബോബി ജോർജ് 2004ൽ സ്ഥാപിച്ച 6.83 മീറ്റർ റെക്കോർഡാണ് അൻസി മറികടന്നത്.
ഈയിടെ ഭുവനേശ്വറിൽ നടന്ന വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ സിൽവർ മീറ്റിൽ 6.71 മീറ്ററും, സെപ്റ്റംബർ 10ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസിൽ 6.76 മീറ്ററും ചാടി അൻസി ഒന്നാം സ്ഥാനം നേടിയിരുന്നു.
ആൻസിയുടെ വെള്ളിക്ക് പുറമെ ഇന്ത്യ ഇന്ന് മൂന്ന് മെഡലുകൾ കൂടി നേടി. വനിതകളുടെ200 മീറ്ററിലും പുരുഷ-വനിതാ സ്ക്വാഷ് സിംഗിൾസിലുമാണ് നേട്ടം.
content highlights:ancy sojan wins silver women long jump asian games