സെൻസിബിൾ ഇന്നിങ്‌സുമായി ആര്യവീർ സെവാഗ്; രണ്ടാം ഏകദിനത്തിലും ഓസീസിനെ തകർത്ത് ഇന്ത്യൻ യുവ നിര

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമിനെ തോൽപ്പിച്ച് ഇന്ത്യയുടെ അണ്ടർ-19 ടീം

സെൻസിബിൾ ഇന്നിങ്‌സുമായി ആര്യവീർ സെവാഗ്; രണ്ടാം ഏകദിനത്തിലും ഓസീസിനെ തകർത്ത് ഇന്ത്യൻ യുവ നിര
dot image

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമിനെ തോൽപ്പിച്ച് ഇന്ത്യയുടെ അണ്ടർ-19 ടീം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ യുവനിര 341 റൺസ് നേടിയപ്പോൾ ഓസ്‌ട്രേലിയൻ ടീമിന്റെ മറുപടി 238 ൽ അസാനിച്ചു. 103 റൺസിന്റെ വമ്പൻ വിജയം ഇന്ത്യൻ യുവനിര സ്വന്തമാക്കുകയും ചെയ്തു.

ആദ്യ ഏകദിനത്തിലേതുപോലെ രണ്ടാം ഏകദിനത്തിലും വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് ബാറ്റിങ്ങിൽ തിളങ്ങി. എന്നാൽ ദ്രാവിഡിന്റെ മകൻ അൻവയ് ഒമ്പത് റൺസെടുത്ത് പുറത്തായി.

48 പന്തിൽ ഒമ്പത് ഫോറിന്റെ സഹായത്തോടെ 47 റൺസാണ് ഓപ്പണറായ ആര്യവീർ നേടിയത്. യഷ്ബർദ്ധൻ ചൗഹാൻ 122 റൺസ് അടിച്ചപ്പോൾ വികെ വിനീത് 87 റൺസ് നേടി.

content highlights: aryaveer sehwag half century india u19 vs australia u19 2nd odi

dot image
To advertise here,contact us
dot image