'വൈഭവിനെയല്ല, ആദ്യ മത്സരത്തില്‍ തഴയേണ്ടിയിരുന്നത് അഭിഷേകിനെ'; വിമർശിച്ച് ശ്രീകാന്ത്

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് അഭിഷേക് ശർമയായിരുന്നു.

'വൈഭവിനെയല്ല, ആദ്യ മത്സരത്തില്‍ തഴയേണ്ടിയിരുന്നത് അഭിഷേകിനെ'; വിമർശിച്ച് ശ്രീകാന്ത്
dot image

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് അഭിഷേക് ശർമയായിരുന്നു. 32 പന്തിൽ 82 റൺസെടുത്ത് വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് താരം നേടിയത്. ഏഴ് വീതം സിക്‌സറും ഫോറുകളും അടക്കമായിരുന്നു ഇന്നിംഗ്സ്.

എന്നാൽ മുൻ കണക്കുകൾ നോക്കിയാൽഅഭിഷേക് ശർമയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. മോശം ഫോമിലായിരുന്ന അഭിഷേകിന് പകരം മറ്റ് താരങ്ങൾക്ക് അവസരം നൽകണമായിരുന്നു എന്നാണ് ശ്രീകാന്തിന്‍റെ വിലയിരുത്തൽ.

മത്സരത്തിന് മുമ്പുള്ള ആറ് ടി20 ഇന്നിംഗ്സുകളിൽ നിന്ന് വെറും 40 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായിരുന്നത്. സമീപകാല ഫോം വെച്ച് നോക്കുകയാണെങ്കിൽ അഭിഷേക് ശർമ്മ ഈ മത്സരത്തിൽ കളിക്കേണ്ടതായിരുന്നില്ലെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

എന്നാൽ അഫ്ഗാനിസ്ഥാനെതിരെ അവൻ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. മുൻപത്തെ ആറ് ഇന്നിംഗ്സുകളിൽ റൺസൊന്നും എടുത്തില്ലെങ്കിലും, ഈ 82 റൺസ് മാത്രമായിരിക്കും എല്ലാവരും ഓർത്തു വെക്കുക. ബാക്കിയുള്ളതെല്ലാം എല്ലാവരും മറക്കും-ശ്രീകാന്ത് കൂട്ടിച്ചേർത്തു.

content highlights: criticizes team selection says abhishek sharma should have been droppedi nstead of vaibhav

dot image
To advertise here,contact us
dot image