

ദുലീപ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ഈസ്റ്റ് സോണിനായി കളത്തിലിലിറങ്ങിയ വൈഭവ് സൂര്യവംശിക്കും ഇഷാൻ കിഷനും നിരാശ. വൈസ് ക്യാപ്റ്റനായ വൈഭവ് എട്ട് റൺസും ഇഷാൻ കിഷൻ നാല് റൺസുമാണ് നേടിയത്.
ഇരുവരും തിളങ്ങിയില്ലെങ്കിലും സുദീപ് കുമാറിന്റെ സെഞ്ച്വറിയിൽ ഈസ്റ്റ് സോൺ തകർച്ചയിൽ നിന്ന് കരകയറി. 185 പന്തിൽ 146 റൺസാണ് സുദീപ് കുമാർ നേടിയത്. കുമാർ കുശാഗ്ര 55 റൺസ് നേടിയും പുറത്തായി. ഷഹബാസ് അഹമ്മദ് 65 റൺസ് നേടി ക്രീസിലുണ്ട്.
നിലവിൽ എഴുപത് ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ വെറ്ററൻ പേസർ മുഹമ്മദ് ഷമിയും ഈസ്റ്റ് സോൺ ടീമിലുണ്ട്.
content highlights: duleep trophy east zone struggles vaibhav suryavanshi ishan kishan fail