ദുബായിൽ വീണ്ടും സ്വര്‍ണക്കുതിപ്പ് ; 24 കാരറ്റിൻ്റെ വില 600 ദിർഹത്തിലേക്കോ?

വാരാന്ത്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔൺസിന് 1.99 ശതമാനം ഉയർന്ന് 4,603 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു

ദുബായിൽ വീണ്ടും സ്വര്‍ണക്കുതിപ്പ് ; 24 കാരറ്റിൻ്റെ വില 600 ദിർഹത്തിലേക്കോ?
dot image

ദുബായില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു. 24 കാരറ്റ് സ്വർണത്തിൻ്റെ വില 600 ദിര്‍ഹമാകാന്‍ ഇതി അധികസമയം ആവശ്യമില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരാഴ്ചകൊണ്ടാണ് സ്വര്‍ണവില 550 ദിര്‍ഹത്തിന് മുകളിലെത്തിയിരിക്കുന്നത്. ഡോളറിന്റെ മൂല്യം കുറഞ്ഞതും മറ്റ് സാങ്കേതിക കാരണങ്ങളും കാരണം 90 ദിവസത്തിനുള്ളില്‍ സ്വര്‍ണവില 550 ദിര്‍ഹം കടന്നു. ഓഗസ്റ്റ് മാസത്തില്‍ ഏകദേശം 70 ദിര്‍ഹമാണ് 24 കാരറ്റ് സ്വര്‍ണ്ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം ജനുവരി അവസാനത്തില്‍ ഉണ്ടായിരുന്ന 600 ദിര്‍ഹത്തിലേക്ക് സ്വര്‍ണവില വീണ്ടും തിരിച്ചെത്തുമോയെന്ന ആശങ്കകൾ ശക്തമായിരിക്കുകയാണ്.

വാരാന്ത്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔൺസിന് 1.99 ശതമാനം ഉയർന്ന് 4,603 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. യുഎഇ വിപണിയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് വില ഗ്രാമിന് 554.75 ദിര്‍ഹമായും 22 കാരറ്റ് സ്വര്‍ണത്തിന് 513.75 ദിര്‍ഹമായും ഉയര്‍ന്നു. 21 കാരറ്റ് സ്വര്‍ണം 492.50 ദിര്‍ഹം, 18 കാരറ്റിന് 422.25 ദിര്‍ഹം, 14 കാരറ്റിന് 329.25 ദിര്‍ഹം എന്നിങ്ങനെയാണ് വില രേഖപ്പെടുത്തിയത്. അമേരിക്കന്‍ ട്രഷറി യീല്‍ഡുകളിലെ (Yielsd) ഇടിവ്, ഡോളറിന്റെ ദുര്‍ബലത, സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം എന്നിവയാണ് നിലവില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് വിപണിയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Also Read:

അതേസമയം ഗൾഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ, ആഗോള സാമ്പത്തിക ആശങ്കകള്‍, അമേരിക്കന്‍ ധനനയത്തെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നുമുണ്ട്. വില ഇത്തരത്തിൽ ഉയരുകയാണെങ്കിൽ ദുബായ് സ്വർണവിപണിയിൽ പുതിയ ഉയർന്ന നിരക്കുകളുടെ സൂചനയായി കാണാൻ സാധിക്കും. ആഗോള സ്വർണവിലയിലെ മുന്നേറ്റം, പലിശനിരക്ക് കുറയാനുള്ള പ്രതീക്ഷ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങൽ തുടങ്ങിയ ഘടകങ്ങൾ വിലയെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ 24 കാരറ്റ് സ്വർണം വീണ്ടും ഗ്രാമിന് 600 ദിർഹം എന്ന നിർണായക നിലയിലെത്താനുള്ള സാധ്യതയുണ്ടെന്നും സ്വർണ വിപണി നിരീക്ഷകർ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയ്ക്കെതിരായ 50 ശതമാനം തീരുവ പ്രഖ്യാപനം മൂന്ന് ദിവസത്തേക്ക് മാറ്റിവെച്ചത് വിപണിയിൽ ചില ആശങ്കകള്‍ ഉണ്ടാക്കിയെങ്കിലും ഇറാനുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്‍ഷങ്ങളും സ്വര്‍ണത്തിന് പിന്തുണ നല്‍കുന്ന ഘടകങ്ങളായി തുടരുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യുഎസ് ട്രഷറി ബോണ്ടുകളുമായി ബന്ധപ്പെട്ട നടപടികളുടെ പശ്ചാത്തലത്തില്‍ ദീര്‍ഘകാല ബോണ്ട് യീല്‍ഡുകള്‍ താഴ്ന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. അതിനാല്‍ ഡോളറിന്റെയും ബോണ്ട് യീല്‍ഡുകളുടെയും നീക്കങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. ഗൾഫ് മേഖലയിലെ അനിശ്ചിതത്വം തുടരുകയും ഡോളര്‍ ദുര്‍ബലമായി തുടരുകയും ചെയ്താല്‍ ദുബായില്‍ സ്വര്‍ണവില വീണ്ടും 600 ദിര്‍ഹം എന്ന നിലവാരത്തിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Gold prices in the UAE have surged to multi month highs, with 24K gold crossing Dh540 per gram and raising speculation about a return to the Dh600 level.

dot image
To advertise here,contact us
dot image