ഇതാ ആരാധകരുടെ പുതിയ ക്രഷ്!; വൈറലായി DPL താരത്തിന്റെ വിക്കറ്റ് ആഘോഷം

വനിതകളുടെ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ വൈറലായി മേധാവി ബിദുരിയുടെ വിക്കറ്റ് ആഘോഷം

ഇതാ ആരാധകരുടെ പുതിയ ക്രഷ്!; വൈറലായി DPL താരത്തിന്റെ വിക്കറ്റ് ആഘോഷം
dot image

വനിതകളുടെ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ വൈറലായി മേധാവി ബിദുരിയുടെ വിക്കറ്റ് ആഘോഷം. ഡല്‍ഹി ക്വീന്‍സിന്റെ ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ സൗത്ത് ഡെല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് ബാറ്റര്‍ നിഷിക സിംഗിനെ പുറത്താക്കിയ ശേഷമാണ് മേധാവി വൈറലായ ആഘോഷം നടത്തിയത്.

ഈ ആഘോഷത്തിന് പിന്നിൽ മറ്റൊരു സംഭവം കൂടിയുണ്ട്. താരം സാധാരണയായി ധരിക്കുന്ന 12-ാം നമ്പര്‍ ജേഴ്‌സി മറ്റൊരു താരം എടുത്തതുകൊണ്ട് അന്ന് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് അവളുടെ ഇളയ സഹോദരിയാണ് 67-ാം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ ആഘോഷം നടത്താൻ പറഞ്ഞതും ഇളയ സഹോദരിയാണ്.

മത്സരത്തിന് ശേഷം മേധാവി സംസാരിച്ചു. 'ഈ സിക്‌സ്-സെവന്‍ സംഗതി ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്. ഒരു സഹോദരനെപ്പോലെ ഒപ്പമുള്ള എന്റെ ഇളയ സഹോദരിയാണ് 67-ാം നമ്പര്‍ ജേഴ്‌സി ധരിക്കാനും ഈ രീതിയില്‍ ആഘോഷിക്കാനും എന്നോട് ആവശ്യപ്പെട്ടതും.' താരം വ്യക്തമാക്കി.

നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്താന്‍ മേധായ്ക്ക് സാധിച്ചെങ്കിലും, മത്സരത്തില്‍ സെന്‍ട്രല്‍ ഡെല്‍ഹി ക്വീന്‍സ് 29 റണ്‍സിന് പരാജയപ്പെട്ടു.

content highlights: dpl-player-viral-wicket-celebration-fans-new-crush

dot image
To advertise here,contact us
dot image