യുഎഇയില്‍ ബാക് ടു സ്‌കൂള്‍ ഓഫര്‍ പ്രഖ്യാപിച്ച് ടെലികോം ഓപ്പറേറ്റിങ് കമ്പനി ഡു

വാര്‍ഷിക പ്രീപെയ്ഡ് ഫ്ലെക്‌സി പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് സാധാരണ ആനുകൂല്യങ്ങള്‍ക്ക് പുറമേ അറുപത് ജിബി അധിക മൊബൈല്‍ ഡാറ്റയും ലഭിക്കും

യുഎഇയില്‍ ബാക് ടു സ്‌കൂള്‍ ഓഫര്‍ പ്രഖ്യാപിച്ച് ടെലികോം ഓപ്പറേറ്റിങ് കമ്പനി ഡു
dot image

യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ഉപഭോക്താക്കള്‍ക്കായി വന്‍ ആനുകൂല്യങ്ങളോടെ ബാക്ക് ടു സ്‌കൂള്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് യുഎഇ ടെലികോം ഓപ്പറേറ്ററായ ഡു. തെരഞ്ഞെടുത്ത പവര്‍ പ്ലാനുകള്‍ക്ക് ആദ്യ ആറുമാസത്തേക്ക് അന്‍പത് ശതമാനം വരെ വിലക്കുറവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

വാര്‍ഷിക പ്രീപെയ്ഡ് ഫ്ലെക്‌സി പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് സാധാരണ ആനുകൂല്യങ്ങള്‍ക്ക് പുറമേ അറുപത് ജിബി അധിക മൊബൈല്‍ ഡാറ്റയും ലഭിക്കും. യാത്രകളിലും മറ്റും തടസമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം ഉറപ്പാക്കാന്‍ ഇത് സഹായകമാകും. ഗാര്‍ഹിക ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോം ഫൈബര്‍ കണക്ഷനുകള്‍ക്ക് ഇരുപത് ശതമാനവും ഹോം വയര്‍ലെസ് പ്ലാനുകള്‍ക്ക് പത്ത് ശതമാനവും ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. ഇതിനുപുറമെ പഠനാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് ഡിവൈസുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും ഓഫര്‍ വിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Also Read:

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്ന ഓഗസ്റ്റ് അവസാനത്തോടെ യുഎഇയില്‍ മൊബൈല്‍, ഗാര്‍ഹിക ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കാറുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ ഇത്തരം സീസണല്‍ ഓഫറുകള്‍ അഴതരിപ്പിക്കുന്നത്. ഓഫറുകളുടെ വിശദമായ നിബന്ധനകളും ഡുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും റീട്ടെയില്‍ സ്ഥാപനങ്ങളിലും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: UAE telecom operator du has launched Back to School offers featuring discounts on mobile plans, home internet services, devices, and additional data benefits for customers.

dot image
To advertise here,contact us
dot image