72-ാമത് നെഹ്റു ട്രോഫി; ജലരാജാവായി അരോമ

ആറ് ഹീറ്റ്‌സുകളിൽ നിന്ന് മികച്ച മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ നാല് വള്ളങ്ങളായിരുന്നു ഫൈനലിലെത്തിയത്.

72-ാമത് നെഹ്റു ട്രോഫി; ജലരാജാവായി അരോമ
dot image

ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫിയിൽ ജലരാജാവായി അരോമ. നാല് മിനിറ്റ്, 22 സെക്കൻഡ് എന്ന മികച്ച സമയത്തിലാണ് അരോമ ഫിനിഷ് ചെയ്തത്. യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി വീയപുരം , പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മേൽപ്പാടം, അരോമ ചുണ്ടൻ, നടുഭാഗം ചുണ്ടൻ എന്നിവരെയാണ് ആദ്യവരവിൽ അരോമ ഫൈനലിൽ പിന്നിലാക്കിയത്. 120 മില്ലി സെക്കൻഡ് വ്യത്യാസത്തിലാണ് നടുഭാഗം ചൂണ്ടന് ഒന്നാം സ്ഥാനം നഷ്ടമായത്. വാശിയേറിയ ഫൈനൽ മത്സരത്തിൽ നടുഭാഗം രണ്ടാമതും. വീയപുരം മൂന്നാമതും മേൽപ്പാടം നാലാമതുമായാണ് ഫൈനലിൽ ഫിനിഷ് ചെയ്തത്.

ആറ് ഹീറ്റ്‌സുകളിൽ നിന്ന് മികച്ച മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ നാല് വള്ളങ്ങളായിരുന്നു ഫൈനലിലെത്തിയത്. ആദ്യ ഹീറ്റ്‌സിൽ യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി വീയപുരം ഒന്നാമതെത്തി. നാല് മിനിറ്റ്, 20 സെക്കൻഡ് എന്ന മികച്ച സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്. തലവടി , ശ്രീവിനായകൻ, ആയാപറമ്പ് പാണ്ടി എന്നിവരെയാണ് വീയപുരം പിന്നിലാക്കിയത്.

രണ്ടാം ഹീറ്റ്‌സിൽ ചമ്പക്കുളം ബോട്ട് ക്ലബ് ഒന്നാമതെത്തി. ദിവാൻജി ബോട്ട് ക്ലബ്, നാട്ടകം എഫ്‌സി, വെള്ളം കുളങ്ങര എസ് എച് ബോട്ട് ക്ലബ് എന്നിവരെയാണ് പിന്നിലാക്കിയത്. 5 മിനിറ്റും 06 സെക്കൻഡുമാണ് ചമ്പക്കുളം ഫിനിഷ് ചെയ്യാനെടുത്ത സമയം. പക്ഷെ ചമ്പക്കുളത്തിന് ഫൈനലിലെത്താനായില്ല.

മൂന്നാം ഹീറ്റ്‌സിൽ മേൽപ്പാടം പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഒന്നാമതെത്തി. നടുഭാഗം പുന്നമട ബോട്ട് ക്ലബ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി. നടുഭാഗത്തിന്റെ ശക്തമായ വെല്ലുവിളിയും പായിപ്പാടൻ 2 നെയും പിന്നിലാക്കിയാണ് പള്ളാത്തുരുത്തി ഒന്നാമതെത്തിയത്. 4.14 സമയത്തിൽ മേൽപ്പാടം ഫിനിഷ് ചെയ്തപ്പോൾ രണ്ടാമതെത്തിയ നടുഭാഗത്തിന്റെ സമയം 4. 16 ആയിരുന്നു. പള്ളാത്തുരുത്തിയും നടുഭാഗവും പക്ഷെ സമയത്തിന്റെ അടിസ്ഥാനത്തിൽ ഫൈനലിലെത്തി.

നാലാം ഹീറ്റ്‌സിൽ അരോമ ചുണ്ടൻ ഒന്നാമതെത്തി. എസ് ടി പയസ്, കാരിച്ചാൽ തെക്കേക്കര ബിസി, ചെറുതന നാട്ടകം ബിസി, ചെറുതന നാട്ടകം ബിസി എന്നിവരെയാണ് പിന്നിലാക്കിയത്. 4.27 സമയത്തിലാണ് അരോമ ചുണ്ടൻ ഒന്നാമതെത്തിയത്. അരോമ ഫൈനലിലെത്തി.

അഞ്ചാം ഹീറ്റ്‌സിൽ എൻ ബി സി നിരണം ഒന്നാമതെത്തി. പുണ്യാളൻ കുമരകം ടൗൺ ബിസി, ആർപ്പൂക്കര ഇമ്മാനുവൽ ബി സി എന്നിവരെയാണ് പിന്നിലാക്കിയത്. ആറാം ഹീറ്റ്‌സിൽ ആനാരി ബിസി ഒന്നാമതെത്തി. കരുവാറ്റ ജി എൽ സി ബിസി, ആലപ്പാട് എസ് ടി ജോൺസ് എന്നിവരെയാണ് പിന്നിലാക്കാക്കിയത്. എന്നാൽ നിരണത്തിനും ആനാരിക്കും ഫൈനിലെത്താനായില്ല.

Content Highlights: Arom Chundan emerged as the champion at the 72nd Nehru Trophy Boat Race held on Punnamada Lake in Alappuzha, securing the prestigious title in Kerala's iconic snake boat race festival.

dot image
To advertise here,contact us
dot image