

കോഴിക്കോട്: കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പെരുമണ്ണ കുറങ്ങോട്ടുമ്മല്‍ ഷഹല്‍ ഷാ (17) ആണ് മരിച്ചത്. പെരുമണ്ണ കുറങ്ങോട്ടുമ്മല്‍ സാലിയുടെയും ഹസീനയുടെയും മൂത്തമകനായ ഷഹല്‍ ഷാ പെരുമണ്ണ ഇഎംഎസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
കൂട്ടുകാര്‍ക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഷഹല്‍ ഷാ. അതിനിടയിലാണ് കുളത്തില്‍ മുങ്ങിപ്പോയത്. കൂടെയുണ്ടായിരുന്നവര്‍ ബഹളംവെച്ചതോടെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലുംമരണം സംഭവിച്ചിരുന്നു. അപകടം നടന്ന കുളം അടുത്തകാലത്താണ് നവീകരിച്ച് ആഴവും വീതിയും കൂട്ടിയത്.
Content Highlights: Plus Two Student Loses Life While Bathing in Pond in Kozhikode